കൊടിയില - തത്ത്വചിന്തകവിതകള്‍

കൊടിയില 



നാളേറയായ് ഉണരാതെയീപ്പുര...

തെല്ലുനാളായ് ഉറങ്ങാതെയീമ്മ ....

കാത്തിരിപ്പുനീളു-ന്നനന്തമായ് ...അല്പമാം അശരീരി നല്‍കുന്നു യ്രന്തത്താല്‍....ആ വചനമേതും കുറയ്ക്കില്ല അകല്‍ച്ചയേ....
വര്‍ദ്ധക്യം പടിക്കല്‍ നില്‍ക്കുന്നു തീക്ഷ്ണമായ്...

അമ്മയാലുറച്ചകാലുകള്‍ നടന്നകന്നു അകലേക്കായ്... കരിയും മണ്ണും ചാലിച്ച ജീവതം...വകയില്ല ചാലിക്കാന്‍ നിറമതു മേല്‍ക്കുമേല്‍...
കാലം കുറിക്കുന്ന മാറ്റങ്ങള്‍ കോറിയ പുതുമനം പുതുമകള്‍ തേടിയിറങ്ങുന്നു....

മാറ്റങ്ങള്‍ അറിയാത്തയമ്മ ഇപ്പോഴും കാത്തിരിക്കുന്നു കോടിയിലനിറഞ്ഞ ഓണസദ്യയുമായ്.


up
0
dowm

രചിച്ചത്:UNNIKRISHNAN V
തീയതി:29-08-2015 06:44:01 PM
Added by :UNNIKRISHNAN V
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :