വല - തത്ത്വചിന്തകവിതകള്‍

വല 

പോക നമുക്കാ പൊന്‍വല
തേടി നേരം പോക്കല്ല ;നേരിന്റെ
നിറമുള്ള കാഴ്ച,നില്ക്കല്ല
നിശ്ചലം നേരെ നടക്ക നീ...

ചിലന്തികള്‍ മേഞ്ഞൊരു
തിരശ്ശീല മുന്നിലായ്
അല്പ വിശുദ്ധിതന്‍
നിശബ്ദ‍ നിഴലാട്ടങ്ങളില്‍
കൊഞ്ചിച്ചിരിക്കുന്നു കൂടെ
ശയിക്കുന്നു നാണം മറന്ന-
വള്‍ സന്ദേശമാകുന്നോരു-
ദിനം തഴമ്പായക്കൂട്ടിലൊളിക്കുന്നു...

കൂടെക്കരയുന്നു കൂട്ടരും
മൃത്യുവെക്കണ്ടു ചിരിക്കുന്ന
ഭ്രാന്തനായിടറിച്ചിരിക്കുവാന്‍
വെമ്പുന്ന ദീപവും...
മജ്ജയും മാംസവും പരാതി
യില്ലൊട്ടും; സ്വപ്നങ്ങളാകണം
കൂടെ നടക്കണം വാനിലുയരണം വാനമ്പാടിയായ്...

മിഴികളില്‍ തെളിയട്ടെ
ഓര്‍മ്മച്ചിരാതുകള്‍
അണയാതിരിക്കട്ടെ
ജീവിത ചിന്തകള്‍...

എന്തിന്നു ചൊല്ലുന്നു ഞാന്‍ ?
ചൂട്ടിച്ചുരുട്ടി-ക്കളയെന്‍ ചിന്തയെ
കരിന്തിരിവെട്ടത്തി -ലെന്ത്
നിറങ്ങളും നിയമവും...


പോക നമുക്കാ നിര്‍മ്മല
സ്നേഹമായ് നേരം പോക്കല്ല
നിശ്ചയം നോക്കി നടക്ക നീ ....up
0
dowm

രചിച്ചത്:
തീയതി:30-08-2015 04:40:52 PM
Added by :Soumya
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me