അപൂര്‍ണ്ണം - തത്ത്വചിന്തകവിതകള്‍

അപൂര്‍ണ്ണം 

ഇന്നലെയുടെ നൂലില്‍ കൊരുത്തിട്ട
മഞ്ചാടിക്കുരുന്നുകളെന്‍-
ഇമകളെ തഴുകവേ
നിന്‍റെയക്ഷരങ്ങള്‍ക്കുള്ളില്‍
ചിറകുകള്‍ ഒതുക്കി
ഒരു നീണ്ട സൂക്തിയിലേക്ക്
ഞാന്‍ വഴുതിപ്പോകുന്നു ....
ഇന്നെന്‍റെ നീല വൃന്ദാവനം മൂകമാണ്
ദിഗന്തങ്ങള്‍ ഭേദിക്കുന്ന
ഞാണൊലികള്‍
ഏറ്റ് എന്‍റെ-
കൈക്കുടന്നയും കവിഞ്ഞ്
നീ ഒഴുകിപ്പോയി ..
നിന്‍റെ വിരചിത ചിന്തകളിലെവിടെയെങ്കിലും
ഞാനുമുണ്ടെങ്കില്‍നിണമുതിര്‍ത്തു
ചിമിഴുകള്‍ നിറച്ചു തരാം
നിന്‍റെ കുറിപ്പുകള്‍ക്ക് നിറമുണ്ടാകട്ടെ
ചെ൦ നിറം......
വിഷപ്പുകയേന്തി വിണ്ണിന്‍
തുമ്പുതേടിയലയുന്ന
കുറിപ്പുകള്‍ അവ
വിരിയാത്ത പൂമൊട്ടിലെ വിഷാദകണികകള്‍
വിജനത തീര്‍ത്ത വിതാനത്തില്‍
മൃതുവിന്‍വിത്തുമുളച്ച മരമായി ,
ഒടുവിലെന്നോ ഇലകള്‍കൊഴിഞ്ഞ്
അ പൂര്‍ണ്ണനായി
വരണ്ട ധൂമത്തിന്‍ ദാഹമായി ,
വിരഹം നിറച്ച വില്ലിന്‍ ശരങ്ങളായി
വിരിയുന്ന
പാരാകെ പതിരായി,
പരിദേവനാപാത്രമായി ......
അന്ധതയിലുതിരും അല്ലലിന്നലുകളായി
ചാമ്പല്‍മൂടിയുറങ്ങവേ
ഞാനെന്‍റെ ചരമമറിയുന്നു
നീയറിയാത്ത എന്‍റെ ചരമം......


up
0
dowm

രചിച്ചത്:ഹാരിസ്‌ മുഹമ്മദ്‌
തീയതി:02-09-2015 05:37:08 PM
Added by :harismuhammed
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :