പിറവി... - തത്ത്വചിന്തകവിതകള്‍

പിറവി... 


ഇന്നലെയെന്നൊരു
അപ്സരസുന്ദരി ;
പെറ്റു വളര്‍ത്തുവാന്‍
ഗര്‍ഭത്തിലിന്നു നീ...

കാലത്തിന്‍ കാമിനി
വാര്‍ദ്ധക്യ യാമിനി
കൂനി നടക്കുന്ന
പേറ്റിച്ചിയില്ലയോ ?

ചേലേറും കുഞ്ഞിന്
കരിമഷിക്കൂട്ടൊന്ന്
പടിഞ്ഞാറ്റക്കോലായില്‍
പകലൊരുക്കീടട്ടെ...

സൗഭാഗ്യ രാവിന്നു
മിന്നിത്തിളങ്ങുവാന്‍
തിങ്കളിന്‍ തോഴികള്‍
താരകളെത്തട്ടെ...

പുഞ്ചിരി തേന്‍കുടം
തേരേറിയെത്തുന്ന
വിണ്ണിന്റെ ഓമലായ്
ഉദയം പിറക്കട്ടെ...

സ്വപ്നമാം സുന്ദര
നാളത്തെ വേദിയില്‍
ചിലങ്കയണിഞ്ഞവള്‍
നര്‍ത്തനമാടട്ടെ...

നീറുന്ന നൊവുകള്‍
നടതള്ളി കൊണ്ടു നാം
നാളെയെക്കാണുന്നു
നിറദീപമെന്ന പോല്‍....
up
0
dowm

രചിച്ചത്:സൗമ്യ
തീയതി:08-09-2015 09:04:01 PM
Added by :Soumya
വീക്ഷണം:215
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :