ഗുരുനിന്ദ  - ഇതരഎഴുത്തുകള്‍

ഗുരുനിന്ദ  

ഒരുജാതിയൊരുമതമൊരുദൈവമതുമതി
മനുജനെന്നോതിയ ഗുരുവേ
ഒരുജാതിപരിഷകളങ്ങയുടെവചനമതി -
വികലമായ് വായിച്ചിടുന്നു
മതമേതുമാകിലും നന്നായിടേണ്ടത്
മനുഷ്യനെന്നങ്ങുപറഞ്ഞു
ഒരുമതഭ്റാന്തരിന്നവിടുത്തെനന്മയ്ക്കു
കുരുതിക്കരങ്ങൊരുക്കുമ്പോൾ
ഗുരുനിന്ദയരുതെന്നുറപ്പോടെചൊല്ലിയീ
തെരുവിൽ ജനം നിരക്കുന്നു
കാവികൗപീനവും മഞ്ഞച്ചരടുമായ്
കാലിത്തൊഴുത്തിന്നു മുന്നിൽ
മഞ്ഞച്ചിരിയോടെ നില്ക്കുന്നു വെള്ളത്തിൽ
വീണോരെലിപോലൊരേഭ്യൻ !


up
1
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:08-09-2015 09:15:47 PM
Added by :vtsadanandan
വീക്ഷണം:215
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :