പ്രതീക്ഷ - തത്ത്വചിന്തകവിതകള്‍

പ്രതീക്ഷ 

നിന്‍റെ കവിതകളുടെ സുഗന്ധം നുകരുവാന്‍
എന്‍ ആകാംക്ഷകള്‍ വിതുമ്പി വിരിയവേ
നിലാവിന്‍ നിഴല്‍ പൊഴിഞ്ഞോരീ രാവില്‍
സുഖസംഗീതിക സാന്ത്വനം പുതുക്കുന്നു

ഞാന്‍ പ്രതീക്ഷിക്കുകയാണ്
മാറ്റമില്ലാത്ത മരണമേ നിന്‍റെചുവടൊലികള്‍
ആഗ്രഹങ്ങളുടെ തുമ്പില്‍നിന്നാര്‍ജിച്ച
നനവുകള്‍ എന്നക്ഷികളെ വിയര്‍പ്പിക്കുന്നു
മുന്നിലിപ്പോള്‍തങ്ങി നില്‍ക്കുന്ന വിലങ്ങുകള്‍
വിലക്കുവാനും വിലപിക്കുവാനും
വന്ന ആക്ഷേപങ്ങള്‍ അവയെന്‍ ഉയിരിനു
വിലപേശവെ .....

പരന്ന വിഷാദങ്ങളുടെ അതിഥിയായവള്‍
അന്ധതയാല്‍ ആഗതമായവള്‍
അങ്ങകലേയ്ക്കാരയോ തേടിപ്പോയ്
നീരാവിയായ്...
ആര്‍ദ്രമാം ഉള്ളിലെ നീരാവിയായ് ...
നീ വരേണം എന്‍റെ കറുത്ത പുക പുരണ്ട
കവിതകളിലൂടെ നിന്‍റെ കവിതകളുമായി


up
0
dowm

രചിച്ചത്:ഹാരിസ്‌ മുഹമ്മദ്‌
തീയതി:11-09-2015 09:35:45 PM
Added by :harismuhammed
വീക്ഷണം:206
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :