ഇടവേള
പകലിന്‍റെ മധുരവും കൈപ്പും ഇരുളില്‍ പകര്‍ന്നാടുന്ന സ്വപ്നവുംഇടവേളകള്‍.....
ഒടുക്കം ഓതുന്ന ഇടവേള...
മധുരമേറെ രുചിച്ചിരിക്കാം....പക്ഷെ
മധുരം മാത്രമല്ല ഇടവേളകള്‍.
നാവറിയുന്ന നാനാരുചികള്‍ പോല്‍ വേളകള്‍ നാള്‍വഴികളില്‍ കാത്തിരിക്കുന്നു... കൈപ്പിന്‍റെ ഭാരം താങ്ങിടാന്‍ വയ്യാതെ പലരും സ്വയം ഭാരം ഇറക്കുന്നുഒരു ചെറുകയര്‍ തുബിലായ്... കൈക്കുന്ന പാഠങ്ങള്‍ മനപാഠമാക്കണം മാധുര്യത്തിന്‍ വിലയെന്തെന്നറിയുവാന്‍...
Not connected : |