അവള്‍ - തത്ത്വചിന്തകവിതകള്‍

അവള്‍ 

ഇന്ന്,
എഴുതിയും മായിച്ചും വൃത്തികേടാക്കിയ
കടലാസു തുണ്ടുകള്‍ എന്നോടു കയര്‍ത്തു
നിന്‍റെ വിരലുകള്‍ എവിടെ
ഊഷ്‌മാവുള്ള വിരലുകള്‍......
അന്ന്,
ആശുപത്രി വളപ്പിലെ ചാരുകസാലയിലിരുന്ന്
എന്നെ തുറിച്ചു നോക്കിയ ഭ്രാന്തിയുടെ വലിയ വയറിന്‍റെ കണക്കുകള്‍
പല തവണ കൂട്ടിയും കിഴിച്ചും
തളര്‍ന്ന വല൦ കൈയുയര്‍ത്തി നോക്കി
ശരിയാണ്....
അത് ഇപ്പോഴും ഉണ്ട്
അജ്ഞാതരായ ആരുടെയൊക്കയോ നേര്‍ക്ക്
ചൂണ്ടണ൦ എന്നാഗ്രഹിച്ചിരുന്ന വലം കൈ
പക്ഷെ ..
തമസ്സളക്കാന്‍ കഴിയാത്ത കണ്ണുമായി
അവളിന്നെന്‍റെഅരികിലൂടെ നടന്നുപോയി
ഒഴുവുചാലിലെ കറുത്ത ജലത്തില്‍
നിധികള്‍ പരതികൊണ്ട്, തീക്ഷണമായ
കണ്ണുകള്‍ കൊണ്ടെന്നെ ക്ഷണിച്ചു കൊണ്ട് ....


up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:13-09-2015 01:13:11 AM
Added by :sindhubabu
വീക്ഷണം:232
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :