പുലരി  - ഇതരഎഴുത്തുകള്‍

പുലരി  

രാത്രിമഴ തോരുംമുമ്പേ
പുലരിയവൾ
ഓടിയിങ്ങെത്തി.
തണുപ്പിൻ
കംബളമണിഞ്ഞവൾ
മെല്ലെയെന്നെ
തൊട്ടുണർത്തി .
എന്തിനിത്രനേരത്തെ വന്നു
നീ ?
നിദ്രാലസ്യത്തിൽ നിന്നു
തെല്ലും
മുക്തയാവാനാകാതെ
ഞാൻ
നിരാശയോടെ,
അവളോടാരാഞ്ഞു.
എന്റെ
സുഖനിദ്ര കെടുത്തുവാൻ
അണഞ്ഞൊരു നീ,
ഒരു അസൂയാലു
തന്നെയെന്നറിയുന്നുണ്ട്
ഞാനിപ്പോൾ
.
മന്ദഹാസത്തോടെയവൾ
ചൊല്ലി ,
ബ്രാഹ്മ മുഹൂർത്തത്തിൽ
നിന്നെ
വിളിച്ചുണർത്തിയെന്നും
നിനക്കു ,
ആയുരാരോഗ്യമേകുവാ
നായ്
വെക്കമോടിയെത്തിയതാ
ണ് ഞാൻ .

എനിക്കുവേണ്ട നിൻ
സ്നേഹമെന്നു
പരുഷമായ് ,
നിർലജ്ജയായ് പറഞ്ഞു ,
ഞാൻ , ഒരു മൂഡയെന്ന
പോൽ
വീണ്ടും ഞാനവളോടായ്
ചൊല്ലി, ,
എന്നും പതിവായിവരുന്ന
നീയെന്നു
മെനിക്കൊരു
ശല്യക്കാരിയാണെന്നറിവീല്ലേ ?
ഈ തണുപ്പിൽ
മൂടിപ്പുതച്ചുറങ്ങുന്നതിൻ
സുഖമെന്തെന്നു
നിനക്കെന്തറിവു ?
വേണ്ടെനിക്ക്
നിന്നുപദേശങ്ങളൊന്നും.
വൃഥാ
ഉപദേശിക്കുന്നതിലാർ
ക്കെന്തു നഷ്ടം !!
എന്തോ പറയുവാനവൾ
വീണ്ടും തുന്നിഞ്ഞനേരം
നിദ്രയെന്നെമെല്ലെ പുല്കി ,
സ്നേഹാർദ്രമായ്
പിന്നെയെപ്പോഴോ
അവളും
മടങ്ങിയിരിക്കാം
ഏറെ കാത്തുനിന്നു
നിരാശയോടെ ,മൂകമായ്


up
0
dowm

രചിച്ചത്:
തീയതി:15-09-2015 04:27:31 AM
Added by :Nithya Balachandran
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me