മഴ - തത്ത്വചിന്തകവിതകള്‍

മഴ 

മായ മാരിതീര്‍ത്ത
മാലതന്‍ മുത്തുകള്‍
തുള്ളികളായി മണ്ണില്‍ പെയ്തിറങ്ങി
മൌനംമീട്ടിയ കളനാദം പോലയാ
ദിവ്യാനുരാഗം പാറിവന്നു ..
ശലഭത്താരക ത്തന്നുടല്‍മേല്ക്കെയാ
മഞ്ഞിന്‍ തന്മാത്രകള്‍
മിഴിവുണര്‍ന്നു
പുഞ്ചിരി പൊയ്കയില്‍
മുഴുകിയ സൂനങ്ങള്‍ക്കറിയാതെ
യാര്‍ദ്രതയേറിവന്നു ..
അനിലന്‍ തഴുകിയ
ദളങ്ങളിന്‍ചുണ്ടുകള്‍
ആലസ്യലജ്ജയില്‍
തുളുമ്പി നിന്നു..
വിണ്ണിന്‍ താളമീ മഴയിന്‍
മധുരാഗം കിനിയും
ജതിയോര്‍ത്തു നിന്നു
എന്നെ തലോടാത്ത മഴയേ
എന്തിനു നീ എന്നില്‍-
നിന്നകന്നു നിന്നു.....



up
0
dowm

രചിച്ചത്:ഹാരിസ്‌ മുഹമ്മദ്‌
തീയതി:20-09-2015 12:11:00 AM
Added by :harismuhammed
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :