വസുധൈവ  കുടുംബകം! - തത്ത്വചിന്തകവിതകള്‍

വസുധൈവ കുടുംബകം! 

സുപ്രഭാതമിതെത്ര,സുന്ദരം
പൂര്‍വ്വദിഗ്മുഖ കാന്തിയിൽ !
പല്ലവമൊരു കോരകം പോൽ
മെല്ലെ വിരിയും പ്രഭാതവും
മുഗ്ധസംഗീതമാലപിപ്പവൻ
മന്ദമായ് വീശും മാരുതൻ !
രാഗവിസ്താര സാധകം
നിരന്തരം കിളി കൂജനം!
പ്രഫുല്ലസുസ്മിതസുന്ദര,സുമ
പ്രശോഭിത,മൊരു പൂവനം ,
എത്രകാമ്യവിലാസലോലയാ-
ണെത്രരമ്യ,മഭിരാമമാകുമീ-
വിശ്വമെന്ന മഹാത്ഭുതം !
വസുധയെന്ന കുടുംബകം!


up
0
dowm

രചിച്ചത്:19-09-2015
തീയതി:19-09-2015 04:43:23 PM
Added by :Tomy Jacob
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :