സ്വന്തക്കാര്
വേനലില്‍ വിതുമ്പിയ പൂവിന്റെ
യാചന കണ്ടിട്ടാവാം തേന്‍
തുള്ളിപറഞ്ഞു;ഞാനുണ്ട് കൂടെ..!
വിരഹവിഷാദങ്ങളുടെ
മിഴിനീര്‍ത്തുള്ളികള്‍
പെരുമഴയായി
ഏറ്റുവാങ്ങിയിട്ടാവാം
പുഴ പറഞ്ഞു;എനിക്കിഷ്ടാണ്.!
തമ്മിലുരുമ്മി മയങ്ങിയ
കണ്‍ പീലികളെ കണ്ടിട്ടാവാം
നിദ്ര പറഞ്ഞു;ഒന്നാണ്നിങ്ങള്‍.!
നഷ്ട വസന്തങ്ങള്‍
അണിയിച്ചൊരുക്കിയ
നൊമ്പരം കണ്ടിട്ടാവാം
പൂക്കാലം പറഞ്ഞു;
പ്രണയമേ നീ നോവിന്റ പുത്രി.!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|