മടക്കം - തത്ത്വചിന്തകവിതകള്‍

മടക്കം 

അന്ത്യം തലോടാത്ത വിശാലത
വിരഹ വികാരത്താല്‍ വിദൂരത
ദര്‍പ്പണ സഞ്ചയം ചേര്‍ന്നപ്പോഴും
നിഴല്‍ നിലയ്ക്കാത്ത ചിത്തതാരേ..
എന്നുള്ളിലെവിടെയോയേറെ
പല വാസരങ്ങളായി നീ
ഒരു പ്രണയ സാഗരം പോലെ
ശാന്തമായും, അലയടിച്ചും ,
പ്രീണിപ്പിച്ചും ,പ്രകോപിപ്പിച്ചും
തീരാഗര്‍ത്തിനുള്ളിലൂടെ കടന്നു പോയി .
ഒരു വാക്ക് മൂളാതെ ഒരു പുഞ്ചിരിയേകാതെ
നിന്‍റെ യാത്രാമൊഴി
വളരെ ലളിതമായരുളി
എന്‍റെ വിട കേള്‍ക്കാന്‍
കാതോര്‍ത്തിരിക്കുന്നു....
യാമങ്ങള്‍ നമുക്ക് കൂട്ടിനുണ്ടായിരുന്നു
യാവതും നമ്മുക്ക് സ്വന്തമായിരുന്നു
നിന്നോട് യാത്രപറയുവതെങ്ങനെ -
യെന്നറിയാതെ .....
നിന്‍റെ വാക്കുകള്‍ കടമെടുത്തുകൊണ്ട്
നിന്നില്‍ യാത്ര ചോദിപ്പൂഞാന്‍ .





up
1
dowm

രചിച്ചത്:ഹാരിസ്‌ മുഹമ്മദ്‌
തീയതി:01-10-2015 11:52:58 PM
Added by :harismuhammed
വീക്ഷണം:188
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :