എൻ വീഥിയിൽ
കണ്ടില്ല ഞാനവളെ
ഇന്നുമെൻ വീഥിയിൽ,
സുരഭിലമാം എൻ-
വീഥിയിൽ നിറയെ ,
മൂകമാം കാർമേഘങ്ങൾ ,
എൻ മിഴിയിലെന്ന പോലെ ...
വിരസമീ കാത്തുനിൽപിലും,
ചെറു പൂ വിരിയും പോൽ
അവളുടെ പുഞ്ചിരികൾ..
തനിച്ചായൊരാ നിമിഷം
സ്വർണ്ണ രഥത്തിലേറി വന്ന,
പൊന്നോർമകൾ
ചെറുപുഞ്ചിരി നൽകി
മറഞ്ഞപ്പോഴും
എൻ വീഥിയിൽ ഞാൻ മാത്രം..
കണ്ണിലിരുണ്ട് കൂടിയ
മിഴിന്നീർ മുത്തുപോലും
വിജനമീ പാതയെ വെറുത്ത്
കണ്ണിൽ മറഞ്ഞു നിന്നു..
തിരികെ നടക്കാൻ
വിതുമ്പിയോരെൻ പാതങ്ങൾ,
മനസിനെ ശപിച്ചുനിന്നു,
ഏകാന്തമാം എൻ പാതയിൽ
അവളെയും കാത്ത്...
പാഴ് വീഥിയേകും,
എൻ ഓരോ ഓർമകളും
കോർത്തൊരു യുഗം തീർത്തു,
അവളുടെ മുഖവും
ഒരു വർണ്ണ ചിത്രം പോൽ
മുന്നിൽ വരഞ്ഞു ഞാൻ..
അപ്പൊഴും എൻ വീഥിയിൽ
ഞാൻ മാത്രം തനിയെ..
കണ്ടില്ല അവളെ ഞാൻ
തിരികെ എൻ വീഥിയിൽ..
Not connected : |