പൂമഴ - തത്ത്വചിന്തകവിതകള്‍

പൂമഴ 

കാൽത്തള കിലുക്കമെൻ-
നെഞ്ചിലുയർത്തിയ
ഒരായിരം താള വിസ്മയങ്ങൾ,
ജീവരാഗം പോൽ
ആസ്വദിച്ചു ഞാൻ..

കുണുങ്ങി ചിരിക്കും നിൻ
കരിവള കിന്നാരങ്ങളും
ഒരു നിലാ-
സ്വപ്നത്തിലെന്നപോലെ
അറിഞ്ഞു ഞാൻ..

അഞ്ജനമിഴിതൻ
മോഹങ്ങളും
മലർധള മേനിതൻ
ഊഷമളതയും,
ഉണർത്തി-
നിദ്രതൻ മറയിൽനിന്നെന്നെ

പ്രണയ പൂമഴതൻ
താളങ്ങളായിരം
ചേർന്നൊരാ ഇരു ഹൃദയങ്ങളിൽ,

ഇടവപാതിതൻ
കുളിരൂട്ടും
മോഹങ്ങളും സ്വപ്നങ്ങളും
ഒരായിരം മിഴികൾ തുറന്നു...

പതിയെ അലിഞ്ഞു ചേർന്നു
പാതിരാമഴ തൻ,
മലർവാടിയിൽ...


up
0
dowm

രചിച്ചത്:Sreenath
തീയതി:02-10-2015 11:21:14 PM
Added by :Sreenath
വീക്ഷണം:201
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :