തേടിയൊരീ യാത്ര
താളലബദ്ധമാം-
തുടിപ്പിൻ ധ്വനികൾ,
വാക്കുകൾ കാതോർത്ത്,
ലാവണ്യ വദനം തേടി...
ഉയരും മോഹകിനാ വീചികൾ,
വിദൂരതയിൽ തെളിയും-
മായാഗനയെ തേടി..
അലയുമീ ഊഴി ഉറങ്ങും-
ആഴിത്തൻ ഗർത്തങ്ങൾ താണ്ടി..
പ്രഭാത ദേവൻത്തൻ സഖിയാം
പത്മ ദളങ്ങളിൽ തത്തി,
ഹിമഗിരിയെ ആർദ്രമാക്കും
ആദിത്യ പുത്രനെ വണങ്ങി,
അരുണാഭമാം പൊയ്കത്തൻ-
മെയ്, വാരിപുണർന്ന്
ഉയർന്നു പൊങ്ങി, നിശാ-
താരങ്ങളെയും തലോടി
തിങ്കളിൻ താഴ് വരയിൽ-
എത്തി നിൽപൂ, പ്രിയംവതയെ
തേടിയുളൊരീ യാത്ര..
ഋതുക്കൾ മാറിമറഞ്ഞീടും,
കാലസൂചി എങ്ങും നിലക്കാ-
യാത്രയിലാഴ്ന്നിടും,
എങ്കിലും മമസഖിതൻ
വദന കാന്തി
മായുമോ മറഞ്ഞീടും-
വരെയും..
ഈ തുടിപ്പിൻ കണം
പൊട്ടിക്കും വരെയും..
കുളിർമഴതൻ കര-
ലാളനം തോൽക്കും,
തൂവൽ സ്പർശം
തേടിയുളൊരീ യാത്ര
പൂവണിഞ്ഞിതാ..
അവൾ വസിക്കും
തിങ്കളിൻ താഴ് വരയിൽ,
താരകവാടി തൻ അരികിൽ,
അവൾക്കു മുന്നിൽ..
പതിയെ അറിയവെ,
ഇവളില്ലാ ആ ഉഷ്ണ ഭൂമി-
എനിക്കും അന്യമെന്ന്..!!
Not connected : |