ഇഷ്ടമാണെനിക്കിന്ന്... - പ്രണയകവിതകള്‍

ഇഷ്ടമാണെനിക്കിന്ന്... 

ഇഷ്ടമാണെനിക്കിന്ന്
പരിഭവതിങ്കളേ
പാലാഴിയിന്നു നീ
ഭൂവിൽ ചൊരിഞ്ഞുവോ ?

വെള്ളില കൊലുസുകൾ
നൃത്തം ചവിട്ടവേ
പായാരം ചൊല്ലുവാൻ
ആരേത്തിരഞ്ഞു നീ,?

രാപ്പാടിയായി നീ
പാടിപ്പറഞ്ഞീടിൽ
പാതിരാപ്പൂക്കളും
കാതോർത്തു നില്ക്കും

നിൻ സ്വരമാധുരി
കേട്ടു കുളിർക്കുവാൻ
ആദിത്യൻ പോലും
കൈകൂപ്പിനില്ക്കും

ഇന്നെന്റെ വാടിയിൽ
നിന്നെത്തിരഞ്ഞു ഞാൻ
വന്നില്ലയിന്നും നീ
രാമായണക്കിളീ ...


up
0
dowm

രചിച്ചത്:സൗമ്യ
തീയതി:04-10-2015 11:18:28 PM
Added by :Soumya
വീക്ഷണം:817
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me