ചെഞ്ചുണ്ടിൽ ..       
    ചെഞ്ചുണ്ടിൽ തേനുള്ള
 കുളിരല്ലേ നീ...
 പുന്നാരം ചോദിക്കും
 തേനല്ലേ നീ...
 
 നാണത്തിൻ കണ്ണൊന്ന്
 ചിമ്മുന്നോളേ
 നാഴൂരി മുത്തങ്ങൾ
 നല്കീടട്ടേ ...
 
 മുത്താരം മുത്തുന്ന
 പൂമെയ്യാളേ
 മഴവില്ലിൻ നിറമേഴും
 ചിരിയാണല്ലേ .....
 
 പലനാളിൽ കണ്ടോരു
 പനിനീരല്ലേ
 പുതുമാരൻ തേടുന്ന
 പതിനേഴല്ലേ ...
 
 ഗർവ്വോടെ നീയെന്നെ
 നോക്കും നേരം
 ഞാനല്ലേ അഴകിന്റെ
 അരുമത്തോഴി ...
 
            # ♥♥♥
      
       
            
      
  Not connected :    |