തണല്‍ തേടുന്നവര്‍ക്കായ്
ചുട്ടുപഴുത്തൊരു ഉച്ചച്ചൂടില്‍
ഇത്തിരി തണലൊരു ആശ്വാസം
പച്ചമരത്തിന്‍ ചുവടെയിരുന്ന്
തണലേല്‍ക്കുമ്പോളിത്തിരിയാശ്വാസം
വറുതിക്കറുതികള്‍ ഇല്ലാകാലം
പൊറുതിക്കായ് തണല്‍തേടുംകാലം
പാരിടമാകെ പലവകകോലം
പേരിനുപോലുമില്ലാ സ്നേഹം
വെറുതെ മുളച്ചൊരു മരമൊരു നാളില്‍
തണലായ് മെല്ലെ മാറുമ്പോള്‍,
പലവര്‍ണ്ണകൊടിയതില്‍ പാറിക്കാന്‍
കക്ഷികള്‍ തമ്മില്‍പൊരുതുന്നു
നാട്ടുനനക്കാന്‍ ഇല്ലാസമയം;
വെട്ടിമുറിക്കാനുണ്ടേറെ....!
ചേക്കാറാനായ് ചില്ലകളില്ല
പറവകള്‍ തണലുകള്‍തേടുന്നു..
പിച്ചനടന്നൊരു കാലത്തന്ന്
തണലായ് നിന്നപൊന്നുമ്മ
മക്കള്‍കിന്നൊരു ഉണലാവുമ്പോള്‍
വൃദ്ധസദനം തണലായ്‌മാറുന്നു..
ആഭാസത്തിന്നാള്‍രൂപങ്ങള്‍
പണ്ഡിത പൊയ്മുഖമണിയുമ്പോള്‍
ഈ ദൈവമെന്‍തണലെന്നോതും
ചുറ്റുംകൂടും മൂഢന്‍മാര്‍
കൗമാരത്തിന്‍ കഥയറിയാമനം
മെനയും പലവകശീലങ്ങള്‍
നുരയുംചഷകം നുകര്‍ന്നൊരുനാള്‍
മൊഴിയും തണലിവന്‍ബഹുകേമന്‍
തണലുകള്‍ തരുണികള്‍;
തണലുകള്‍ ചാരംപൊഴിയും
പുകയില പന്തങ്ങള്‍....!
എന്നാലിവകള്‍ക്കേതും കഴിയാ-
ശാശ്വതമായൊരു തണലേകാന്‍
വരുമൊരുനാളൊരു തണലിന്‍-
ലോകം;പുലരുംസ്നേഹം ഭൂവെങ്ങും
വരുമോ, നീയാ തണലില്‍
ഇത്തിരി നേരമിരുന്നീടാന്‍....
Not connected : |