മറക്കുന്ന പുണ്യങ്ങൾ - തത്ത്വചിന്തകവിതകള്‍

മറക്കുന്ന പുണ്യങ്ങൾ 

വാരിളം പൂക്കളെ
ഗർഭം ധരിച്ചൊരാ
മുല്ലവള്ളിതൻ മക്കള് നാം;
തമ്മിൽ-തമ്മിൽ
തല്ലിയന്ന്പൂവിട്ട വല്ലരി
എന്റെയാണെന്റെയാണ് ..

അവകാശ പ്രാത്രങ്ങളിൽ
സ്നേഹം നിറച്ചവൾ
പാലൂട്ടി തേനൂട്ടി പാടി-
യുറക്കിയ മാത്രകൾ
ഹാ; മനോഹരങ്ങൾ ...

തേരട്ട തീണ്ടലായ്
ഊറ്റിക്കുടിച്ചു;നമ്മിൽ
വളർച്ചയൊരുക്കിയതും
ആ രക്തമല്ലേ..?

വാർദ്ദക്യ വേനലിൽ
ചുക്കിച്ചുളിഞ്ഞവളൊരു
ദിനം മറ്റെങ്ങുമില്ലാത്ത
പരിഹാസ പാത്രമായ്
...

വിടർന്നു പരന്നൊരു
മക്കളും തമ്മിൽ-തമ്മിൽ
ചൊല്ലിയിന്നെന്റെ മാത്രല്ല;
നിന്റേം കൂടിയാണല്ലോ .!

ലൂബ്ദചിന്തയിൽ
മെല്ലെത്തഴഞ്ഞുവോ
കൊഞ്ചിച്ച മാതാവിനെ?
വഞ്ചകർ; അല്ലല്ല-
കാലത്തിൻ വികല
സൃഷ്ടികൾ .....

* *
പുണ്യത്തീന്നല്ലയോ പൂക്കളുതിർക്കുന്നു
പൂജിക്കവേണമീ
പൂങ്കാവനങ്ങളെ .!


up
0
dowm

രചിച്ചത്:സൗമ്യ
തീയതി:08-10-2015 01:46:34 PM
Added by :Soumya
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :