ഉമ്മകള്‍  - മലയാളകവിതകള്‍

ഉമ്മകള്‍  

ഉമ്മകള്‍
*****
ദൈവത്തിന്‍റെ ഒരുമ്മ നെറുകയില്‍
കിട്ടിയപ്പോഴാണ് അമ്മയെ കണ്ടത്
കറുത്ത ചരടരയിലുംവയമ്പ് വര നെറ്റിയിലും
തന്നാണച്ഛനുമ്മവച്ചത്
പിച്ചകച്ചോട്ടിലെ ഒരു തെന്നിവീഴലിലാണ്
സാഹോദര്യത്തിന്‍റെയുമ്മ നെറുകയറിഞ്ഞത്
പാവാടത്തുമ്പില്‍ കാട്ടുതെച്ചിയുടെ മുറുക്കിതുപ്പലായാണ്
ദൈവത്തിന്‍റെ രണ്ടാമത്തെയുമ്മ
എന്നെത്തേടിയെത്തിയത്
ചുണ്ടിലേക്കു പകര്‍ന്ന സുഖമുള്ള ഒരുമ്മയാണ്
മനസ്സുതൊട്ട് നിലവിളക്കിനെ വലംവയ്പിച്ചത്
അണിവയറ്റില്‍ കനംവച്ചയുമ്മകളില്‍
ചിലതുപൊലിച്ചാണ് വാത്സല്യമായി
ഇടതുവലതു ചേര്‍ന്നത്
ചന്ദനമണമുള്ളതും വാത്സല്യമുള്ളതുമായ
അനേകമുമ്മകള്‍ ഏനിക്കുചുറ്റും
ഇപ്പോഴും പാറി നടക്കുന്നു,
ഉമ്മയുടെ ഉണ്മ തേടി


up
1
dowm

രചിച്ചത്:പ്രിയ ഉദയന്‍
തീയതി:09-10-2015 12:42:22 PM
Added by :Priya Udayan
വീക്ഷണം:187
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :