സാരംഗി - തത്ത്വചിന്തകവിതകള്‍

സാരംഗി 

സാരംഗി

എൻ തന്ത്രികളിൽ-
മീട്ടിയൊരാ ഗീതികൾ,
പ്രണയത്തിൽ ചേർന്ന് നിന്നു..

പുഞ്ചിരിച്ചും തലോടിയും,
അവളുടെ വിരൽതുമ്പേകിയ
ശ്രുതികൾ ഞാനേറ്റുപാടി,

തിങ്കളെ സാക്ഷിയാക്കി
അവൾ മീട്ടിയ പ്രണയ-
സാന്ദ്രമാം വിചികൾ,
കേട്ടുപതിഞ്ഞൊരാ-
രാഗം പോലെ,
ഞാൻ മാറോടണച്ചു.,

പ്രണയം പൂവിട്ടൊരാ
മാത്രകളിൽ,
എൻ തന്ത്രികൾ
മീട്ടിയൊരാ രാഗങ്ങളും
മോഹങ്ങളും,
അവനേകി അവൾ
പുഞ്ചിരിച്ചെന്നെ തലോടി..

ചെരുപുഞ്ചിരി-
തിരികെ നൽകിയും,
മീട്ടിയ രാഗം ഏറ്റു പാടിയും,
എൻ തന്ത്രികൾ നീറി-
കരഞ്ഞു, പൊട്ടുംവിധം..

മോഹിക്കാൻ കഴിയാത്തൊരീ-
സാരംഗി തന്ത്രികൾ
അവർക്കു വേണ്ടി
പ്രണയ രാഗങ്ങൾമൂളി-
മൂകതയിലലിഞ്ഞു ചേർന്നു..


up
0
dowm

രചിച്ചത്:Sreenath
തീയതി:12-10-2015 06:15:21 PM
Added by :Sreenath
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :