ലഹരി - തത്ത്വചിന്തകവിതകള്‍

ലഹരി 

ലഹരി

അഴൽ മയങ്ങാ രാവുകളിൻ-
തിരശീലമായും വരെയും,
തോരാമഴത്തൻ രാഗം
നിശ്ചലമായി നിന്നു,
അന്നേരം കോറിയൊരാ
വാക്കുകളും മോഹങ്ങളും
വികലമാം കവിതകളിൻ-
കൂട്ടത്തിൽ ഒന്നാമനായി..

മിഴി ചിമ്മാരാവുകളും,
നിഴൽ കൂട്ടേകും പകലുകളും,
മോഹങ്ങൾക്ക്-
വിധിയേകിയ സമ്മാനം
നോക്കി പരിഹസിച്ചുനിന്നു,

ലഹരി പതയും രാവുകൾ
ഇമ ചിമ്മി തുടങ്ങിയപ്പോൾ,
അവനൊരു ഉറ്റ സുഹൃത്തായി,,
പ്രണയം കോറിയ വാക്കുകൾ
വിരൽ ചൂണ്ടി പുച്ചിച്ചപ്പോൾ
മിഴികൾ നിറഞ്ഞില്ല,
പകരം മത്ത് നിറച്ചു,

കൊതിച്ചു കൂട്ടിയ മോഹങ്ങളും,
പ്രണയം വരഞ്ഞ ചിത്രങ്ങളും,
വാരി കൂട്ടി ചാരമാക്കിയപ്പോൾ
അവൻ വാ പൊത്തി-
ചിരിച്ചു നിന്നു.


up
0
dowm

രചിച്ചത്:Sreenath
തീയതി:12-10-2015 06:12:57 PM
Added by :Sreenath
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :