കാത്തിരിപ്പ്
നിഴൽ നീണ്ട പാതയിൽ
മിഴി നോക്കി നിന്നു ഞാൻ
അഴൽ കാറ്റിലെപ്പൊഴോ
മൊഴി കേൾക്കുവാനെന്നപോൽ
ശരത്കാല വീഥിയിൽ
ജഡീകമായിത്തീർന്ന നാൾ
ഗ്രീഷ്മാനുഭൂതികളൊന്നുമേ
എൻ ആശാരശ്മികളാകവെ
മഴക്കാലത്തെവിടെയോ മറന്ന
മോഹനാനുരാഗങ്ങളുമതിൻ രാഗങ്ങളും
കേട്ടിലൊരു മഴപ്പാട്ടീണവും
പൂഴിമണ്ണിലാഴും നേരെത്തെവിടെയും
പൂക്കളുമതിൻ അനുരാഗപരാഗങ്ങളും
നുണഞ്ഞു ഞാനീ വല്ലിയിൽ
പൂക്കാത്തൊരെൻ വസന്തകാലവും
തേടി ഞാൻ കണ്ണീരുമായ്
നീ വരും നേരവുമോർത്തു ഞാൻ
ഇന്നുമീ ആകാശതേരിലെവിടെയോ
ഒരു താരമായ് കാത്തു നില്ക്കുന്നു.
Not connected : |