ശൂന്യതയിലാണ്.... - ഇതരഎഴുത്തുകള്‍

ശൂന്യതയിലാണ്.... 

ശൂന്യതയിലാണ്;നിലാവിന്റെ
നിമിഷങ്ങളുടെ,സ്വപ്നങ്ങളുടെ
കാഴ്ചകൾ എനിക്കേകിയ
പ്രണയത്തിെന്റ ചില്ലുകൾ - ...

ഉറ്റ് നോക്കി നിൽക്കുമ്പോൾ
സുന്ദരമാണെന്റെ പ്രണയം,
ഏഴഴക് .! ചുണ്ടിലെ ചോപ്പ്;
വിലാപങ്ങളവരുടെ കാമുകി
കൃഷ്ണമണികൾക്ക്
സമ്മാനിച്ചിരിക്കാം..,അവ
തുടുത്ത് ചെറികളെപ്പോൽ
സ്നേഹം ചുരത്തുന്നുണ്ടിന്നും..

അക്ഷരങ്ങളുടെ പിണക്കം
ശബ്ദം ഏറ്റെടുത്തപ്പോളാകാം
ഹൃദയങ്ങളുടെ അകല്ച്ച
ബന്ധങ്ങൾ ഏറ്റെടുത്തതതും...

വിണ്ടുകീറിയ മോഹങ്ങൾ പോലെ
ചില്ലുകൾ പൊട്ടിപ്പോയെങ്കിൽ...
അവയുടെ ചീളുകൾ എന്റെ
കരച്ചിലിന്റെ ശീലുകളെ കുത്തി
നോവിച്ചെങ്കിൽ.., ഞാനറിയാതെ
എന്റെ പ്രണയവും മരിച്ചെങ്കിൽ ...
എരിഞ്ഞടങ്ങുന്ന കനലുകൾ
പോലെ ഒരു പിടി ചാരത്തിലേക്ക് യാത്രയായെങ്കിൽ...


up
1
dowm

രചിച്ചത്:സൗമ്യ
തീയതി:20-10-2015 07:52:46 PM
Added by :Soumya
വീക്ഷണം:290
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :