നീലാകാശംതേടി - തത്ത്വചിന്തകവിതകള്‍

നീലാകാശംതേടി 

മരച്ചില്ലകളിലൂടെ കണ്ടൊരാ-
നീലാകാശം, അതി മനോഹരം..
മേഘങ്ങൾ വരയും,
മിഥ്യമാം രൂപങ്ങളേന്തി,
മാരിവില്ലിൻ ഏഴഴകും-
മേനിയിൽ ചാർത്തി,
വശ്യമാംപൊയ്ക തുളുമ്പും
പ്രണയമാം അംഗനയെന്ന പോലെ,
മനോഹാരിതമാം സൃഷ്ടി...

ചിറകുകൾ വിടർത്തവെ,
മരച്ചില്ലകൾ തടയുംതാക്കീതുകൾ,
മിഴിയിൽ നിറയും ഇന്ദ്രനീലരൂപം-
കൈവെള്ളയിലൊതുക്കും-
കൊതിയിലാണ്ട്, ശക്തിയിൽ-
ലക്ഷ്യത്തിൽ മതിമറക്കവെ,
ചില്ലകളൊടിയും,
ലക്ഷ്യം, അതി മനോഹരം..

മരച്ചില്ലകൾ താഴെ,
കൂടും കൂട്ടരും താഴെ,
കൂട്ടരെ വെടിഞ്ഞുള്ളൊരീ യാത്ര,
അൽപമൽപം ദൈർഘ്യം-
കൂടുന്ന, ചിറകുകളുലക്കുംയാത്ര..

അരുണ വർണ്ണ ഗോളം,
പടിഞ്ഞാറെ കരയിൽ-
എത്തിനിൽപതോ...

പരന്നൊരാ ചെഞ്ചുവപ്പിൽ,
തേടിയിറങ്ങിയൊരാ
നീലാകാശവും ചുവന്നു നിന്നു,
മേഘമാം രൂപം മറയ്ക്കും
അന്ധകാരത്തിൽ,
സപ്തവർണ്ണങ്ങളും
കലങ്ങി മറിയവെ,
ഭീതി പരത്തും വിതം ക്ഷോഭ-
ഭാവത്തിൽ, ആകർശിച്ച സർവതും..

മേനിതളർന്നും,
മിഴികൾ കൂപിയും,
താഴെപരന്നൊരാ-
അന്ധകാരത്തിൻ നടുവിലേക്ക്,
ചിറകുകൾ അടക്കിപിടിച്ച്,
ലയിച്ചടങ്ങവെ, വാനിൽ-
താരകങ്ങൾ ചിരിച്ചുണർന്നു...


up
0
dowm

രചിച്ചത്:Sreenath
തീയതി:21-10-2015 10:05:21 AM
Added by :Sreenath
വീക്ഷണം:214
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :