നിന്നെക്കുറിച്ചോർത്ത്.. - ഇതരഎഴുത്തുകള്‍

നിന്നെക്കുറിച്ചോർത്ത്.. 

നിന്നെക്കുറിച്ചോർത്ത്
ഞാനെ-ത്രനാളിങ്ങനെ
വെൺമയിത്താളുകളിൽ
വാക്യങ്ങൾ ഉരുട്ടിക്കയറ്റും ?

കണ്ടു നിൽക്കുന്നവർ
അറിയാതെ പറയില്ലേ ..?
നീ പണ്ട് പറഞ്ഞ പോലെ
എനിക്ക് വട്ടാണെന്ന് ....?

തൂലികത്തുമ്പിലെ നിൻശര-
ശയ്യയിൽ എന്റെയോർമ്മകൾ
പിടയുമ്പോൾ നിലവിളിച്ചതും
കണ്ണീർ പൊഴിച്ചതും ഉരുണ്ട
അക്ഷരങ്ങളും; ഇരുണ്ട്,വരണ്ടു-
ണ്ടങ്ങിയ ദ്രാവകങ്ങളുമാണ്...

മുഖം കോടിയ വാക്കുകൾ
എന്നെക്കുറിച്ചോർത്തും
ഞാൻ നിന്നെക്കുറിച്ചോർത്തും
നീ വിധിയെക്കുറിച്ചോർത്തും
വിങ്ങിയേക്കാം...
എന്നെങ്കിലും ആ കാലങ്ങൾ
നമ്മെക്കുറിച്ചോർത്തും...


വിലനല്കി വാങ്ങിയ മധുര
മൊഴികളെ ഉരുട്ട് നിർത്തി;
വിത്താക്കി നട്ട് നനയ്ക്കാം
കാലത്തിൻ പടുകുഴിയിൽ..
നൂറ് മേനി കൊയ്യാൻ കൂട്ടിന്
നിനവും നിലാവുമുണ്ടല്ലോ....!up
1
dowm

രചിച്ചത്:
തീയതി:24-10-2015 07:54:21 PM
Added by :Soumya
വീക്ഷണം:406
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me