പ്രണയമന്ദാരങ്ങള്
നിഴലും നിലാവും ഇണചേര്ന്നുറങ്ങന്ന
നീര്മാതളത്തിന് ചുവട്ടില്
നിന്നെയും ധ്യാനിച്ചി_
രുന്നൊരാ വേളയില്
പ്രണയമന്ദാരങ്ങള് പൂത്തു
മനസ്സില് പ്രണയമന്ദാരങ്ങള് പൂത്തു.
മുകിലിന് തിരശ്ശീല
നീക്കി ശശിലേഖ
ചാരുമൃദുസ്മിതം തൂകി
അതു കാണ്കേയുള്ളിലെ
തേന്മാവിന് കൊമ്പിലെ
രാക്കിളി പാട്ടൊന്നു മൂളി.
നീലാംബരത്തിലെ താരകളത്രയും
പിച്ചകപ്പൂചൂടും രാവില്
ഏതോ പദസ്വനം
കേള്ക്കാന് കൊതിച്ച ഞാന്
നിന്നെയും ധ്യാനിച്ചിരുന്നു.
Not connected : |