ബുദ്ധൻ്റെ നാട്ടിൽ - മലയാളകവിതകള്‍

ബുദ്ധൻ്റെ നാട്ടിൽ 


ബുദ്ധാ
നീ പ്രതിമയായിപ്പോയ നഗരത്തിൽ
നിന്നെ പോലെ
അഹിംസയും കൊണ്ടു നടന്നയാൾ
വെടിയേറ്റു മരിച്ച പട്ടണത്തിൽ
ഒരു മനുഷ്യനെ തിരഞ്ഞ്
ഒരാട്ടിൻ കുട്ടി നടക്കുന്നു
സിദ്ധാർത്ഥനെ തേടി
അമ്പേറ്റു വീണ കിളികൾ
കിടക്കുന്നു
അടിയേറ്റും
വെട്ടേറ്റും
തീയേറ്റും
നിന്നെ ശരണം വിളിച്ച്
ചണ്ഡാലികയുടെ വംശം കേഴുന്നു
നിൻ്റെ പേരുള്ളവരാരും
നിന്നെ പോലെയല്ല
അഹിംസയുടെ നെഞ്ചിൽ
ചോര കൊണ്ടവർ
നിൻ്റെ പേരെഴുതുന്നു
അതു വായിച്ചവർ
വാളുകൊണ്ട് അതു
പകർത്തുന്നു
ബുദ്ധാ
നിൻ്റെ നാട്ടിലിപ്പോൾ
നാക്കുകളില്ല
ബോധി വൃക്ഷങ്ങളില്ല
ഭിക്ഷാംദേഹി കളില്ല
നിഷ്കാമ കർമ്മികളില്ല
പ്രതിമകൾ മാത്രം
ഏറ്റവും വലിയ പ്രതിമയാണ്
ഉയരത്തിൻ്റെ സൂചകം
എളിമയുടെ സൂചന പോലും, ചാമ്പലാക്കും മുമ്പ്
നിൻ്റെ വാക്കുകളിൽ നിന്ന്
ആരും എടുത്തു വച്ചില്ല
പാവംആട്ടിൻകുട്ടി
ഇനിയെന്തു ചെയ്യും ?


up
0
dowm

രചിച്ചത്:മുനീര് അഗ്രഗാമി
തീയതി:27-10-2015 03:08:10 PM
Added by :muneer agragami
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :