പുഴ മരിച്ചതല്ല.
അറവുകാരന്‍
എന്നെ
മാടുകളോടൊപ്പം
അറുത്തു.
ഞാന്‍
നിലവിളിച്ചില്ല.
ഹോടലുടമ
എന്നെ
മാലിന്യമിട്ടു
മൂടി.
ഞാന്‍
തേങ്ങിയില്ല.
മണലൂറ്റുകാരന്‍
എന്‍റെ
കരളരിഞ്ഞു.
ഞാന്‍
വിതുമ്പിയില്ല.
ഫാക്ടറികള്‍
എന്നെ
വിഷം കുടിപ്പിച്ചു.
ഞാന്‍
കരഞ്ഞില്ല.
അപ്പോഴേക്കും
എന്‍റെ
കണ്ണീര്‍ വറ്റിയിരുന്നു.
കൈകാലുകള്‍
മരവിച്ചിരുന്നു.
ശ്വാസം
നിലച്ചിരുന്നു.
എല്ലാ പുഴകളും
ഒരു ദിവസം
മരിക്കും.
എന്നാല്‍
ഒരു പുഴ മാത്രം
ബാക്കിയാവും.
പുഴകളെക്കുറിച്ചെഴുതിയ
തൂലികകള്‍
തൂവിയ
കണ്ണീരിനാല്‍ തീര്‍ത്ത
ഒരു പുഴ.
കണ്ണീര്‍പ്പുഴ.
Not connected : |