പല സംസാരങ്ങൾ - തത്ത്വചിന്തകവിതകള്‍

പല സംസാരങ്ങൾ 


വാക്കുകൾ തോൽക്കുമ്പോൾ
തോക്കുകൾ സംസാരിക്കുന്നു
തോൽക്കുവാൻ
മനസ്സില്ലാത്തവരുടെ
ഊക്കിൽ
മറുവാക്കു ജനിക്കുന്നു
വെടിപ്പുകയിലൂടെ
വെളുത്ത കിളികളായി
അവ പറന്നുയരുമെന്ന്
കുട്ടികൾ സ്വപ്നം കാണുന്നു
പക്ഷേ
,സ്വപ്നങ്ങളിൽ തറച്ച
ഒരു വെടിയുണ്ടയിൽ പിടിച്ച്
അവ
തീക്കിളികളായി തോക്കിൻ കുഴലിലേയ്ക്ക് പറക്കുന്നു
ലോകം
മാറ്റുവാൻ ശക്തമായ
ഒരു വിത്തുമായി.


up
0
dowm

രചിച്ചത്:മുനീര് agragaami
തീയതി:27-10-2015 03:16:16 PM
Added by :muneer agragami
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :