രക്ത നദി
ജനാധിപത്യ പഠനം കഴിഞ്ഞ്
നാടുകാണാൻ്
പോയവർ,
പശുവിനെ കുറിച്ച് പറയുമ്പോൾ
പോത്തിനെ കുറിച്ചു കേൾക്കുന്നു
ബുദ്ധനെ കുറിച്ച്
കേൾക്കുമ്പോൾ
ഹിറ്റ്ലറെ കുറിച്ച്
പറഞ്ഞു പോകുന്നു
ഗാന്ധിജിയെ നോക്കുമ്പോൾ
ഗോഡ്സെയെ കാണുന്നു
കണ്ടെതൊക്കെയും
ദു:സ്വപ്ന മെന്നു
കരുതുമ്പോഴേക്ക്
ഉറക്കം കാണാതാവുന്നു
വഴിയിൽ
വീണു ചിതറിയ
മഴത്തുള്ളിയിൽ
വെള്ളപ്രാവിൻ്റെ രക്തം.
വറ്റിപ്പോയ പുഴയിലൂടെ
അതൊഴുകുന്നു;
അതിൽ മുങ്ങി മരിക്കാറായ
ചെങ്കൊടികൾ
ചീഞ്ഞു തുടങ്ങിയ
ഒരു പതാക
കുത്തഴിഞ്ഞ കുറെ
പുസ്തകങ്ങൾ
കുട്ടികൾ
പഠിച്ചതൊക്കെയും
അതിലെ റിഞ്ഞ്
കൈ കഴുകുകയാണ്
കയ്യിൽ
നിഷ്കളങ്കതയുടെ
രക്തക്കറ!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|