അവൾ  - ഇതരഎഴുത്തുകള്‍

അവൾ  

ഈ ജാലകവാതില്‍ പാളികള്‍ക്കിടയിലൂടെ വെള്ളതേച്ച കുറെ കുഴിമാടങ്ങള്‍ കാണുന്നു....
നശ്വരമായ ലോകത്തിന്‍റെ നിശ്ചലമായ പ്രത്ബിംബങ്ങള്‍...സ്വതന്ത്രരാക്കപ്പെട്ടവര്‍ ....ആത്മനിന്ദയുടെ നൊമ്പരമേറ്റ് സ്വായം നീറിത്തുടങ്ങിയിരിക്കുന്നു. അവ മനസ്സിലെ അഭ്രപാളികള്‍ക്കിടയില്‍ നിന്നും ഉത്ഭവിച്ച് മേഘമായി കണ്‍കളില്‍ പെയ്യ്തിറങ്ങുന്നു..പണ്ടെങ്ങോ ചിന്തിച്ചുതുടങ്ങിയിടത്തു വീണ്ടും ആരംഭിക്കുകയാണ്....
ഈ മഴ എനിക്കിഷ്ട്ടമാണ് .തുറന്നിട്ട ജനാലയിലൂടെ അവള്‍ എന്നെ പതിയെ വിളിച്ചു . ഇതുപോലുള്ള മഴയത്താണ് ഞാന്‍ അവളുടെ കൈ പിടിച്ചു നടന്നത് ...
തണുത്തുറഞ്ഞ സ്വപ്നങ്ങള്‍ക്ക് ചൂട് പകരാന്‍ അവളുടെ കരങ്ങള്‍ക്കു കഴിഞ്ഞു...കാര്‍മേഘങ്ങള്‍ കണ്ണിരോഴുക്കിയ വൈകിയ വേളയിള്‍ ഈയല്‍ പാറ്റകള്‍ നൃത്തം ചവിട്ടി ..മഴത്തുള്ളി ചിതറിയ അവളുടെ മാന്‍പേട കണ്‍കളില്‍ പൂത്തുനിന്ന അരിമുല്ല ചെടിയിന്‍ വസന്തവും ഞാന്‍ കണ്ടു.
ഇലകളെ തലോടിയ മഴമുത്തുകള്‍ ഇടവഴിലെ തൊടിയില്‍ താളമേളങ്ങള്‍ തീര്‍ത്തപ്പോള്‍ ആകാശം വയലുകള്‍ക്ക് വെള്ളിമീനുകളെ സമ്മാനിച്ചു.
നാല് ചുമരുകളുള്ള ഈ മുറിയുടെ പുറത്തുകടക്കുവാന്‍ ഞാനും ആഗ്രഹിച്ചു. ഈ ലോകത്തിന്‍റെ അനന്തമായ വിസ്തൃതിയില്‍ നിന്ന് ദു:ഖത്തിന്‍റെ കൈകള്‍ കോര്‍ത്ത്‌ ജീവിത ചുമടുകള്‍ ചുമന്നു എത്ര നേരം ഈ മുറിയില്‍ ഇങ്ങനെ ഇരിക്കും.
എന്നെ വാരിപുണരുവാനുള്ള അവളുടെ ആവേശം എനിക്ക് മനസിലായി...ചെമ്പകകാറ്റിന്‍റെ നറുമണത്താല്‍ എന്നെ അവള്‍ മാടി വിളിച്ചു.മോഹിപ്പിക്കാന്‍ മിടുക്കിയിരുന്നവള്‍... ഞാന്‍ കൂട്ടാക്കുന്നില്ല എന്നു കണ്ടപ്പോള്‍ വെള്ളിനൂലുകള്‍ കാണിച്ചു....ആകാശത്ത് നിറകൂട്ടുകള്‍ ചാലിച്ചു .ഓര്‍മ്മയുടെ പളുങ്കുപാത്രത്തില്‍ ഒരാളും കടന്നുവന്നില്ല. മധുരമായ കിളിനാദങ്ങള്‍ക്കു പകരം അട്ടഹാസങ്ങളും പൊട്ടിച്ചിരികളും കേട്ടു...മനസ്സിന്‍റെ സമനില തെറ്റിയപ്പോള്‍ ഞാനും ആഗ്രഹിച്ചു. ഈ തടവറയില്‍ നിന്നു രക്ഷനേടണം...അതൊരാഗ്രഹം മാത്രമായിരുന്നില്ല ... ഒരര്‍ത്ഥത്തില്‍ അവളിലേക്ക് എത്തിചേരാന്‍ ദൂരം ഒരുപാടില്ലായിരുന്നു .
തകര്‍ച്ചയുടെ കിനാവുകള്‍ കാഴ്ച്ചക്ക് മുന്നില്‍ അടുത്ത് വന്നപ്പോള്‍ കണ്ണുകളെ ഈറനണിയിപ്പിച്ചു,വിറങ്ങലിപ്പിച്ചു,
നനവ്‌ പടര്‍ത്തി,വിഷാദസദസ്സില്‍ പൂത്തുലഞ്ഞു,സിരകളില്‍ ഇരച്ചു കയറി...നിര്‍ജീവമാകാന്‍ പോകുന്ന ഞരമ്പുകളെ രോഗാത്മകമായി ബാധിച്ചു...വൈകിയില്ല അവളിലേക്കുള്ള ദൂരം അടുത്തുവരുന്നതായി കണ്ടു... അടുത്തപ്പോള്‍ അകലാന്‍ പോലും പറ്റാത്ത ഒരു മയപ്രപഞ്ജത്തിന്‍റെ വിരലുകള്‍ക്കിടയില്‍ അകപ്പെട്ടതായി തോന്നി..നടന്നു ..അവളുടെ കൈ പിടിച്ച് ..മുന്നോട്ട്...ഇടക്കിടക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്നപോലെ അവള്‍ ഭൂതകാലസ്മരണകളുടെ വെള്ളി വെളിച്ചങ്ങളിലേക്കു കൂട്ടികൊണ്ട്‌പൊയി. വിരലുകള്‍ പരസ്പ്പരം ബന്ധിക്കപ്പെട്ടപ്പോള്‍ പിരിയാന്‍ പറ്റാത്തവിധം അവളെന്നെ സ്നേഹിക്കുന്നു എന്നു തോന്നിത്തുടങ്ങി. ആ സ്വപ്നസഞ്ചാരത്തില്‍ കാണാന്‍ പോകുന്ന കാഴ്ച്ചകളുടെ വിസ്മയമായ
വര്‍ണ്ണനകളയിരുന്നു അവളുടെ വാക്കുകളില്‍.... പിന്തിരിഞ്ഞു നോക്കിയപ്പോള്‍ നിറകണ്ണുകളുമായി കുറച്ചുപേര്‍ എന്നെ യാത്രഅയക്കാന്‍ നില്‍ക്കുന്നത് കണ്ടു... ഇത്ര അധികം പേര്‍ എന്നെ സ്നേഹിക്കുന്നുവോ?...കോര്‍ത്തിരുന്ന കൈകള്‍ തട്ടിതെറുപ്പിച്ച് പിന്തിരിഞ്ഞു ഓടുവാന്‍ ശ്രമിച്ചു.... കഴിഞ്ഞില്ല..ഞാന്‍ അന്വേഷിച്ചിരുന്ന സ്നേഹത്തെ തിരഞ്ഞെടുത്ത് രൂപവും ഭാവവും കൊടുത്ത്‌ എന്‍റെ പ്രാണസഖിയായി കൊണ്ടുവന്നപ്പോള്‍ തിരിച്ചു പോക്ക് കണ്ടിരുന്നില്ല.തിരിച്ചറിയാന്‍ പറ്റാത്ത സ്നേഹനിഴലുകള്‍ കൈകളില്‍ പൂചെണ്ടുകളുമയി അരികത്തണഞ്ഞു...യാത്രയില്‍ എവിടെയോ മണ്‍കുടത്തിനുള്ളിലെ ജീവശ്വാസം നിലച്ചു.അപ്പോഴും അവളുടെ മൃദുലമായ ചുണ്ടുകള്‍ എന്‍റെ കണ്ണിരോപ്പി .. ആ സ്നേഹത്തണലില്‍ യാത്ര തിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.ആ സത്യം...മരണം ....അവള്‍ എത്തിയിരിക്കുന്നു... നിറയുന്ന കണ്ണില്‍ നിന്നടരുന്ന കണ്ണിരും, അടരുന്ന രാജസില്‍ നിന്നകലുന്ന പുഷ്പ്പകീടവും ഞാനും നീയും ആകുന്നു..എന്‍ ഉറക്കം എന്‍ കണ്‍കളില്‍ വ്യാപിക്കുമ്പോള്‍ ഞാനും എന്‍റെ സ്വപ്നങ്ങളുംമാത്രമാകുന്നു .....ഒടുവില്‍ ഈ മഴമുത്തുകള്‍ പോലെ ഞാനും എന്‍റെ സ്വപ്ങ്ങളും ഇരുട്ടിലവുകയും നിന്‍ ഓര്‍മ്മയില്‍ അലിഞ്ഞില്ലതവുകയും ചെയ്യുന്നു......


up
0
dowm

രചിച്ചത്:ജെറി കണ്ണൂർ
തീയതി:31-10-2015 05:19:09 PM
Added by :jerry kannur
വീക്ഷണം:315
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :