ഇനി കുറച്ചീസം എന്റെ സ്വപ്‌നങ്ങള്‍ നിന്റെ അധരത്തില്‍ വസിക്കട്ടെ  - ഇതരഎഴുത്തുകള്‍

ഇനി കുറച്ചീസം എന്റെ സ്വപ്‌നങ്ങള്‍ നിന്റെ അധരത്തില്‍ വസിക്കട്ടെ  


........................................................................................................
ആകാശം മുട്ടെ തലയുയര്‍ത്തി കാല്‍പാദം തട്ടുന്ന കാര്‍ കൂന്തലിളക്കി
പുഷ്ടിച്ച മേനി കാട്ടി നീയെന്നെ
മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചൊന്നുമല്ല കാലം ശ്ശി യായി....
തരളിത മേനിയില്‍ ഭ്രമിപ്പിക്കാന്‍ മാത്രമായി പൊങ്ങിക്കിടകുന്ന
പാറക്കൂട്ടങ്ങളും പിന്നെ നിന്റെ
പൊക്കിള്‍ ചുഴിയില്‍ നിന്നാരംഭിക്കുന്ന തെളിനീരരുവിയും..
ഒക്കെ നിന്നിലേക്കെന്നെ കൂടുതല്‍ ആകര്‍ഷിപ്പിച്ചത് '...
നിന്റുദരത്തില്‍ വസിക്കുന്ന
സസ്യ ലതാതികളുടെ വേരുകളാഴത്തിലാഴ്ന്നത് പോല്‍
ന്റെ മനസും ,..

Ditsrict Moral Club ന്റെ കീഴില്‍ പരിസ്ഥിതി
ക്യാമ്പ് ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴേ എന്റെ suggetion നീയായിരുന്നു ...
നിന്നിലേക്കുള്ള എന്റെ പ്രയാണം ഇത്ര പെട്ടെന്നാവുമെന്ന് വിജാരിച്ചതല്ല...
ങ്കിലും ....
വെപ്രാളമായിരുന്നു യാത്രാ ഒരുക്കത്തില്‍...
എല്ലാ പ്രാവശ്യത്തെപ്പോലെ ഇപ്രാവശ്യവും മറന്നത് വേറെന്നുമായിരുന്നില്ല...
ബ്രഷും പേസ്റ്റും തന്നെ...
(മിക്ക ആള്‍ക്കാരും കൊണ്ട് വരാന്‍ മറന്നതിനാല്‍
Happy Dent വെച്ചട് അഡ്ജസ്റ്റ് ചെയ്തു....)
രാത്രി തീയ്യുടെ വെട്ടത്തിരുന്ന് അജിനോമോട്ടോയും ചക്കയും
കലപില കൂട്ടുമ്പഴൊക്കെയും എന്റെ മനസ്സ് മുഴുവന്‍ നീയ്യായിരുന്നു..
ക്യാമ്പ് ഫയറിന്റെ അവസാന നിമിഷത്തില്‍
അരിയും,അനാറും,നാരങ്ങയും, സബര്‍ജില്ലിയും
കൂട്ടത്തില്‍ മാംഗോയും
തങ്ങളുടെ അനുഭവങ്ങള്‍ വാരി വിതറുന്നത് കണ്ട്
മിണ്ടാണ്ടിരുന്ന ബനാനയ്ക്കും തോന്നിക്കാണണം താനാരാണെന്ന്
ഞങ്ങളെയൊക്കെ അറിയിക്കണമെന്ന് അവസാനം
ബനാനയുടെ കുറിപ്പടി കഴിഞ്ഞപ്പോഴേക്കും മിക്കവരും
വാ പൊളിച്ചിരുന്നു പോയി...
അമ്പട്ടയുടെ ആകാംക്ഷ കണ്ട് ചെറിയടക്കം ചിരിച്ചു പോയി..
കാരണം അത്രക്കങ്ങട് ണ്ടാര്ന്നു ബനാനയ്ക്ക് പറയാവന്‍...
അമ്പത്തഞ്ചായിരത്തോളം ലൈക്കുള്ള പേജിന്റുടമ,
യൂടൂബിലാണേന്‍ ലക്ഷക്കണക്കിന് വ്യൂവേര്‍സ്, അത് മാത്രമല്ല തന്റേതായ
കണ്ടു പിടിത്തത്തിനുള്ള പേറ്റന്റിനായി കാത്തിരുക്കുന്നു..
കണ്ടിട്ടില്ലെങ്കിലും ഒരുപാട് ഇന്‍ബോക്‌സ് ചെയ്തിട്ടും റീപ്ലെ
തരാത്ത ജാഡ ദേണ്ടെ മുമ്പില്‍ എന്ന അവസ്ഥയിലായി നുമ്മടെ അമ്പട്ട..
അവസാനം പിന്നെ തരം പോലെ കാണാമെന്ന് പറഞ്ഞ് അതങ്ങട് വിട്ടു..
അങ്ങനെ ക്യാമ്പ് ഫയറും കഴിഞ്ഞ് ഉറങ്ങാന്‍
കിടക്കുമ്പഴേക്കും ഏകദേശം 1 മണി ആയിക്കാണും...
പക്ഷെ എന്തോ ഉറക്കം വന്നില്ല..
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നിതിനിടയിലാണ്
നുമ്മടെ അജിനോ മോട്ടോയുടെ കച്ചേരി തുടങ്ങുന്നത്...
തക്തസാക്ഷിയില്‍ തുടങ്ങി യാത്രാ മൊഴിയുമായി പ്രണയ സത്യങ്ങള്‍ക്കിടയിലൂടെ
രേണുകയേയും കൂട്ടി
ആശാന്റെ വീണപ്പൂ വരികളക്കം ചെയ്ത മണ്ണിലേക്ക്്്
അവിടെ നിന്ന് നിന്ന് ചങ്ങമ്പുഴയുടെ മാമ്പഴത്തെ
പൊടിതട്ടിയെടുത്ത് വീണ്ടും മുളപ്പിക്കാനുള്ള
ശ്രമത്തിനിടയിലെപ്പഴോ ഞാനുറങ്ങിപ്പോയി...
ചക്കയുടെ ഓര്‍മ്മകള്‍ തിരതല്ലിത്തുടങ്ങുന്നതിന് മുമ്പേ മറ്റുള്ളവരും ഉറങ്ങിക്കഴിഞ്ഞിരുന്നു
ജിനുച്ചേട്ടനേം കൂട്ടി 10.30 ന് ട്രക്കിംഗ് തുടങ്ങി...
ഓരോ ചവിട്ടടികളിലും ഞാനുത്സാഹം കാണുമ്പേള്‍ നിന്നിലേക്കുള്ള ദൂരം കൂട്ടി നീ
എന്നെ കൊതിപ്പിച്ച് കൊണ്ടേയിരുന്നു..
കല്ലും മുള്ളും പാമ്പും തേളും അട്ടകളും
നിറഞ്ഞ വഴികളിലൂടെ നിന്റ അധരങ്ങള്‍ തേടിയലഞ്ഞു..
ആനപ്പിണ്ടങ്ങളും പോത്തിന്‍ കാട്ടങ്ങളും താണ്ടിത്തീരും മുമ്പേ
കയ്യിലുള്ള വെള്ളം തീര്‍ന്നു കഴിഞ്ഞിരുന്നു...
കാലിന്നൊലിക്കുന്ന ചോരകള്‍ ഞാന്‍ മുന്നില്‍ എന്ന് പോല്‍
അട്ടകളോട് മത്സരിച്ച് കൊണ്ടേയിരുന്നു
എന്നാലും പകുതിക്ക് വെച്ച് മടങ്ങാന്‍ ഒരുക്കമല്ലായിരുന്നു..
മലകളും കാടും കയറിയിറങ്ങി അവസാനം
ഒരു നീരുറവ കണ്ടു അതില്‍ നിന്നും വെള്ളം
ശേഖരിച്ച് വീണ്ടും നിന്റെ അധരങ്ങള്‍ തേടിയുള്ള യാത്ര...
നിന്റെ വശ്യ മനോഹാരിതയ്ക്ക് മുന്നില്‍
എന്റെ കാലുകളുടെ തളര്‍ച്ച പോലും ഞാനറിയുന്നില്ല..
നിന്നിലേക്ക് അടുക്കുന്തോറും ഞാന്‍ ഏറെ സന്തോഷവാനാവുന്നു...
കയ്യിലുള്ള എസ് എല്‍ ആറില്‍ നിന്റെ
നഗ്നമേനി പകര്‍ത്താനായി പലരും മത്സരിക്കുന്നു...
തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ വേറെ ചിലരും...
ചവച്ചു തുപ്പിയ എച്ചില്‍ കഷ്ണങ്ങളും
പേറി നീ കാത്തിരുന്നത് എന്നെ ആയിരുന്നോ...?
നിന്റെ ദേഹത്ത് ഉറഞ്ഞ് തുള്ളുന്ന പേക്കോലങ്ങളെ വകച്ചു മാറ്റി
നിന്റെ അധരങ്ങളില്‍ മുത്തമിടുമ്പോള്‍ മൂന്ന് മണിയോടടുത്തിരുക്കും..
പ്രണയാതുരനായ ആകാശം മഞ്ഞു പൊഴിച്ച് തുടങ്ങിയിരുന്നു..
അഗാത ഗര്‍ത്തങ്ങളായി നീ ഒളിപ്പിച്ച്
വെച്ച കുഴിത്തടങ്ങളും ഗുഹകളും കയറിയിറങ്ങി അവസാനം
വിടപറായാന്‍ വാക്കുകളില്ലായിരുന്നു..
നിന്നോട് എങ്ങനെ യാത്ര പറയണമെന്നറിയില്ലായിരുന്നു..
ഇന്റെ സ്വപ്‌നങ്ങളെ നിന്റെ അധരത്തില്‍ ഉപേക്ഷിച്ചാണ് ഞാന്‍ മടങ്ങിയത്..
വീണ്ടും വരും എല്ലാം നീ ഭദ്രമായി കാത്തു സൂക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ...?







up
0
dowm

രചിച്ചത്:Sabimugu
തീയതി:04-11-2015 04:29:10 PM
Added by :Sabi mugu
വീക്ഷണം:314
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :