വിരഹം
കരളിന്റെ ചില്ലയിൽ പൂത്തൊര പൂവുകൾ
വിരഹത്തിൻ പേമാരിയിൽ കൊഴിഞ്ഞുപോയി
ഏതോ രാത്രിതൻ യാമങ്ങളിൽ കണ്ടൊര
അഴകേറും സ്വപ്നത്തിൻ അരികുകൾ മാഞ്ഞുപോയ്
ഇന്ന് വിരിയുന്ന പൂവിനറിയില്ല ഇന്നലകളിൽ
കൊഴിഞ്ഞുവീണ പൂക്കൾ തൻ നൊമ്പരം
ഒരുനാൾ സുഗന്ദം പരത്തിയോര
ഇതളുകൾ തൻ ഉള്ളിലെ നൊമ്പരം
വിരഹർദ്രമാനിന്നു തെന്നൽ തൻ നെഞ്ചകം
പിരിയേണ്ടിവന്നു പ്രാണനാം മുല്ലപൂമുട്ടിനെ
ഇന്ന് തെന്നലിനു കുളിരില്ല മുല്ലപൂ മണമിലാ
പകരമോ കണ്ണീരിൻ ചൂടും വിരഹത്തിൻ ഗന്ദവും
മോഹത്തിൻ ഇതലുകളെല്ലാം ഒതുക്കി
ഹൃദയത്തിൽ ഇന്നേതോ നൊമ്പരം പിടഞ്ഞു
രക്തമൊഴുകിയ ഓർമതൻ വീധികളിലെല്ലാം
മുറിവേറ്റ മനസിന്റെ രോദനം കേൾകുന്നു
കൊഴിഞ്ഞുവീണു ദിനരാത്രങ്ങൾ തൻ സുമങ്ങൾ
എന്നാലും കൊഴിയില്ല അതുതന്നൊര ഓർമ്മകൾ
അനന്തമാം ആഴി കരയെ പുണരുന്നു
എന്നാലും അതിന്നാഴങ്ങളിൽ കണ്ണീരിൻ ഉപ്പുണ്ട്
സന്ധ്യയുടെ സിരമുറിഞ്ഞു ഒഴുകിയ രക്തമാനിന്നു
വിണ്ണിന്റെ മാറിൽ നിറമായ് പടർന്നത്
ഒടുവിലെൻ കണ്ണീർകണങ്ങൾ കാണാതെ
മാഞ്ഞുപോയ വസന്തമേ കാത്തിരിക്കുന്നു
നിന്നെ ഞാൻ നീറുന്ന നോവുമായ്.....
Not connected : |