സെല്‍ഫി
സൂര്യന്റെ നോട്ടം അരയ്ക്ക് കീഴ്‌പോട്ട് മാറിയത് മുതലാണ് ചുറ്റും ചീറിപ്പായുന്ന നഗര വീചിയില്‍ തന്നെയാരോ പിന്തുടരുന്നുണ്ടെന്നത് അയാള്‍ക്ക് മനസ്സിലാവുന്നത്.
വഴി വക്കിലെ യാചകര്‍ക്കിടയില്‍ കൂനിക്കൂടിയും, യാത്രക്കാര്‍ക്കിടയില്‍ പാത്തും പതുങ്ങിയും, വാഹനങ്ങള്‍ക്ക് അകമ്പടി സേവിച്ചും അദ്ധേഹം നടന്നു.
കിതപ്പ് വകവെക്കാതെയദ്ദേഹമൊരൊളിത്താവളം തേടിയലഞ്ഞു.
അയാളും അപരിചിതനും തമ്മിലുള്ള മത്സരത്തില്‍ പലപ്പോഴും അയാളെ തറപറ്റിച്ചു കൊണ്ട് ആ ദേഹി മുന്നേറിക്കൊണ്ടിരുന്നു.
ഇടയ്ക്കിടയ്ക്കയാളുടെ വേഷപ്പകര്‍ച്ചയും, രൂപ മാറ്റവും അയാള്‍ കൗതുകത്തോടെ നോക്കി നിന്നു.
നീണ്ട് വലിഞ്ഞും, കുറുകിക്കുറഞ്ഞും,കൂനിക്കൂടിയും അത് ഒപ്പത്തിനൊപ്പമെത്താന്‍ മത്സരിച്ചു.
പിന്നെപ്പിന്നെ അപരിചിതന്‍ ഉപദ്രവകാരിയല്ല എന്ന് തോന്നിത്തുടങ്ങി..
നില്‍ക്കുന്നിടത്ത് കൂടെ നില്‍ക്കാനും, ഇരിക്കുന്നിടത്ത് കൂട്ടിരിക്കാനും,ഓട്ടത്തില്‍ ഒപ്പമെത്താനും,
നടത്തത്തില്‍ മുന്നിലും പിന്നിലുമായി അകമ്പടിയായും.....
..........................................
ഒരു വേള വഴി വക്കിലെ തണല്‍ മരത്തോട് കെറുവിച്ച്
ഓടിപ്പോയ ആ ദേഹിയെത്തേടി അയാള്‍ അന്വേഷിച്ചു നടന്നുവെങ്കിലും
മരത്തണലിന്റെ ഒട്ടു ദൂരെ മാറിച്ചെന്നപ്പോള്‍ അയാളുടെ
കൂടെത്തന്നെ ആ ദേഹിയും പ്രത്യക്ഷനായി....
..........................................
നേരം
ആദിത്യന്‍ നീരാട്ടിന് കടലില്‍ മുങ്ങിയപ്പോള്‍ മുതല്‍ അയാള്‍ക്കവനെ നഷ്ടമായിത്തുടങ്ങി.
അതോടെ കൂരിരുട്ടില്‍ അയാള്‍ വീണ്ടും തനിച്ചായി...
കാലുകളും ദേഹിയും തമ്മിലുള്ള മത്സരം അവസാനിച്ചു..
Not connected : |