കറുത്ത വര്‍ഗ്ഗം - തത്ത്വചിന്തകവിതകള്‍

കറുത്ത വര്‍ഗ്ഗം 


ലഹരിയുടെ മട്ടു
നുണഞ്ഞു അവര്‍
പിന്നെയും വാതില്‍
മുട്ടി

കറുത്തുനരച്ച
മുടിനാരുകള്‍ക്ക്
ഇനിയും മടുപ്പു
വന്നിട്ടില്ല

അവളുടെ
മോഹങ്ങള്‍ക്കു മുന്നില്‍
ഇരുണ്ട രാത്രിമാത്രം
മാപ്പുസാക്ഷി;

കേഞ്ഞപേക്ഷിച്ചിട്ടും
ആ ഇരുട്ടിന്റെ
രശ്മികള്‍ ആ പൂവിനെനുള്ളിനോക്കി
ചിലര്‍ പിഴുതുമാറ്റി;
എന്നേക്കും

അരോ
നിലവിളിച്ചിരുന്നു
ആ ചെറുകുടിലില്‍
നിന്നും
സ്നേഹത്തിന്റെ
സ്പര്‍ശത്തിനുവേണ്ടി
അതിപ്പോള്‍
കേള്‍പ്പാനില്ല;

ആളുകള്‍ തടിച്ചു
കൂടി;
ചിലര്‍ ചങ്കുപ്പൊട്ടി
കരഞ്ഞുനിലതടിക്കുന്നു
എന്‍ മകളെന്നുച്ചൊലി!

എന്നാലും ചിലര്‍
പിറുപിറുക്കുന്നിങ്ങനെ
എന്റെ കൈയിലും
ആ നോവിന്റെ കറ പറ്റിയിരിക്കുന്നിതാ

മറ്റുചിലര്‍
ലജ്ജ തോന്നുന്നു
ഞാെനാരു പരുഷ്യനെന്നതു
ഓര്‍ത്തിടുമ്പോള്‍

എന്നിട്ടും ചിലര്‍
ആ പൂ കൊഴിഞ്ഞില്ലെന്നു
ചിലരെ വിശ്വാസിപ്പിക്കുന്നു
തെങ്ങലോടെ


up
0
dowm

രചിച്ചത്:
തീയതി:08-11-2015 07:20:52 AM
Added by :M A Ramesh Madathodan
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me