ആ കറുത്ത  ചുണ്ടുകള്‍ - തത്ത്വചിന്തകവിതകള്‍

ആ കറുത്ത ചുണ്ടുകള്‍ 


ഇരുട്ടിന്റെ മറവില്‍
തെരുവുവിളക്ക്
വീണ്ടും
കണ്ണുച്ചിമ്പുന്നു

ഏകാന്തതയുടെ
മറവില്‍
ചില സ്പനങ്ങള്‍
പതിയിരിക്കുന്നു

ആ കറുത്ത
ചുണ്ടുകള്‍
ആരയോ കൊത്തി
വലിക്കുന്നു

കാറ്റിന്റെ നേര്‍ത്ത
തലോടലിലും
ഞരുക്കത്തിന്റെ
ശബ്ദം വീണ്ടും
പ്രതിധ്വാനിക്കുന്നു

ആ നിസഹായത
വീണ്ടും വീണ്ടും
ആവര്‍ത്തിക്കുന്നു
ഇരുട്ടിന്റെ മറവുകളില്‍
ചില നിഴലുകള്‍
ഓടിമറയുന്നു
മുഷിഞ്ഞ
ഭാവത്തോടെ

തെരുവുനായയുടെ
നിലവിളിയും
കേള്‍പ്പാനില്ല
ഓരോ ചുവടിലും
ഭയത്തിന്റെ തിരമാലകള്‍
അലയടിക്കുന്നു

ശ്വാസം മുറുക്കി
പിടിച്ചുടന്‍
യാത്ര തുടര്‍ന്നു
ശൂന്യതയിലേക്ക്


up
0
dowm

രചിച്ചത്:
തീയതി:08-11-2015 07:27:47 AM
Added by :M A Ramesh Madathodan
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me