ഖജനാവ്‌ - ഇതരഎഴുത്തുകള്‍

ഖജനാവ്‌ 

കാലത്തൊന്ന് വില്ലേജാപ്പീസിലോട്ട് കയറിയാര്‍ന്നു..
ഇപ്രാവശ്യത്തെ നികുതിയടക്കാനേ..
അവടെത്തുമ്പോ..
വാതില്‍ മലര്‍ക്കെ തുറന്നിട്ടൊരാളിരിപ്പുണ്ട്..
ത്രേം കൃത്യ നിഷ്ഠരായ ഉദ്യോഗസ്ഥരോ..?
ന്തൂട്ടായാലും സമാധാനായി.. പെട്ടെന്ന് പോവാലോന്ന്
..ന്ന്‌ച്ച് ആരേലും വരുന്നേന് മുമ്പേ ചാടിയിറങ്ങിയപ്പോ അദ്ദേഹം പറയ്യാ
ആപ്പീസറെത്തിയില്ലാന്ന്..
ന്റെ പൊന്നൂ....
ങ്ങനെ അയാളേം കാത്തിരുന്നത് മുക്കാ മണിക്കൂര്‍...
ഇയാളോട് ചോദിക്കുമ്പം അയാള് വീട്ടീന്ന് വിട്ടെന്ന്
പറഞ്ഞുന്ന് പറയാന്‍ പറഞ്ഞത്രെ..
ന്താപ്പോ ചെയ്യ്യാ..
ഞമ്മള് വല്ലാണ്ടായീട്ടാ..
അവസാനം അയാളൊരു മെയ്ഡപ്പ് പുഞ്ചിരീം തൂകി വന്നു..
വന്നപ്പത്തന്ന ഇയാളയാളോട് ചോദിച്ചു
സാറിച്ചിരി നേരത്താണല്ലോന്ന്..
വിളക്കുമ്മേലെ ഗുസ്തീം,
ഫാനിന്റെ സ്വിച്ചും, പൊടി തട്ടലും ഫയലു
നീക്കലും ഒക്കെയായി
ദേണ്ടെ സമയം പിന്നേം പോണ്..
സാറേ ഇതൊന്ന് പെട്ടെന്ന് കിട്ടിയാ എനിക്ക് പോവാര്ന്നു..
ഹാാാാ..
പതിയെ മൂക്കത്തെ കണ്ണട മാറ്റി എന്റെ ഫയലെടുത്ത്
മറിച്ചെഴുതുന്നതിനിടെ ഞാന്‍ പതുക്കെ ചോദിച്ചു..
'സാറ് എുന്നും ഇതേ സമയത്താണോ..'
എന്തോ പരാതിയുടെ ഭാണ്ഡം ഇറക്കാനൊരിടം കിട്ടിയ
സന്തോശത്താലദ്ദേഹം പിന്നോട്ട് ചാരിയിരുന്ന്
ഇടത് കൈകൊണ്ട് കണ്ണട മാറ്റി ഒരു നെടുവീര്‍പ്പോടെ
അദ്ദേഹം തുടര്‍ന്നു..
ന്താ ചെയ്യാ മോനേ...
വീട്ടീ മൂന്ന് പിള്ളാരാ..
അതുങ്ങള്‍ക്ക് വല്ലോം വെച്ചും വിളമ്പീം
ഉടുത്തൊരുക്കീം സ്‌കൂളീ വിട്ട് കഴിഞ്ഞാ പിന്നെ
അലക്കും കുളീം ഒക്കെ
കഴിഞ്ഞെവടാ സമയം..
കഴിവതും വേഗം ങ്ങട് പോണു...
സോറി സര്‍..അപ്പോ സാറിന്റെ ഭാര്യ ...?
ഹാ
"അവള്‍ ഒരു പ്രൈവറ്റ് സ്‌കൂള്‍ ടീച്ചറാ അവള്‍ക്ക്
കൃത്യ സമയത്ത് തന്നെ എത്തണം.."
രാവിലെപ്പോയാല്‍ പിന്നെ വൈന്നേരായാലേ വരൂ..
ഹൊ പാവം സാര്‍..
വെറുതെയിപ്പാവത്തിനെ സംശയിച്ചു
സാറിന്റെ കഞ്ഞി
സര്‍ക്കാറിന്റെ കയ്യിലല്ലേ..
ലവളൂടേത്
കോര്‍പ്പറേറ്റിന്റെ കയ്യിലും..


up
0
dowm

രചിച്ചത്:സാബി mugu
തീയതി:10-11-2015 12:41:53 PM
Added by :Sabi mugu
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :