മരണ വഴികൾ

മരണ വഴികൾ" 

............
കെ വി സാറിന്റെ മെസ്സേജ് കിട്ടിയത് മുതൽ
തുടങ്ങിയതാണീ വെപ്രാളം ...
ചാറുന്ന മഴയ ക്കിടയിൽ കൂടി റെയിൽവേ ലക്ഷ്യമാക്കി വണ്ടി ഓടിക്കുമ്പോൾ മനസിൽ ചോദ്യവും ഉത്തരങ്ങളും മോക് ടെസ്റ്റിനുള്ള തയ്യാറെടുപിലായിരുന്നു...
ഓടി സീറ്റും പിടിച്ച് ടെസ്റ്റ്‌ കഴിഞ്ഞ് മടങ്ങുന്ന വഴി എന്തോ വല്ലാണ്ടൊരു ഏകാന്നത...
ചെന്നൈ എകസ് പ്രസിൽ കയറിയപ്പൊത്തന്നെ ഇന്ക്ക് കുട്ടി രുന്നത് ഒരു കള്ള കുടിയനായിരുന്നു...
എന്തോ അയാളുടെ കളികൾ കുറച്ച് നേരം ആസ്വദിച്ച് . മടുപ്പ് േതാന്നിത്തുടങ്ങിയ പോൾ
കയ്യിലുണ്ടായിരുന്ന മാതൃഭൂമി ആഴച പ്പതിപ്പ് വെറുതെ മറിച്ച് നോക്കാൻ തുടങ്ങി ..
....
തൊട്ടടുത്തിരുന്ന കുട്ടിയുടെ ആകാംക്ഷയോടെയുള്ള നോട്ടം കണ്ടു ഞാൻ വേണോ എന്നർത്ഥത്തിൽ അവനെ നോക്കി അവനപ്പത്തന്നെ അത് വാങ്ങി അതിന്റെ പുറം ചട്ടയിൽ കണ്ണുകൾ കേന്ദ്രീകരിച്ചു...
എന്തോ അവനിൽ ഒരു കൗതുകം ഒളിഞ്ഞ് കിടപ്പുണ്ടെന്ന് തോന്നി ....
"എന്താ നോക്ക് നെ ?"
പുറം …
ചട്ടയിൽ നിറങ്ങൾ വാരി വിതറിയ പ്രതലത്തിൽ അതിലും ഭംഗിയായ ഒരു പൂമ്പാറ്റയായിരുന്നു....
അതിന്റെ മുകളിലെ ഹൈലൈറ്റ് വായിക്കാൻ പണിപെടുകയാണവർ....
ഞാനവനോട് ചോദിച്ചതിനൊക്കെ ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു ...
അവസാനം ഞാൻ ചോദിച്ചു ..
"മോനൂ ഇയ്യ് ഒറ്റക്കാണോ..?"
അതിനും ചെറു ചിരി മാത്രമായിരുന്നു ..
പക്ഷെ ഇപ്രാവശ്യം തലയുയർത്ത് ഇന്റെ മുമ്പിലുള്ള കള്ളു കുടിയന്റെ നേരെ കൈ നീട്ടി
" ല്ല... ഛനും ണ്ട് .. "
...
ഞാൻ വല്ലാണ്ടായിപ്പോയി ...
തലയക്ക് മത്ത് പിടിച്ച ആ മാന്യ നോട് എനിക്ക് 'വല്ലാണ്ട് ദേശ്യം തോന്നി..
ഒരു 9 - 1 O പ്രായം തോന്നിക്കുന്ന കുഞ്ഞിനേം കൊണ്ടുള്ള ദീർഘ യാത്ര ... അതും തലക്ക് വെളിവില്ലാത്ത വിധം കുടിച്ചിട്ടുമുണ്ട് ..
കുട്ടിക്കെന്തേലും പറ്റിയാലോ ...
ചോദിച്ചിട്ട് കാര്യമില്ല...
ബോധമില്ലായ മ ഒരു കുറ്റമാണോ...?!
അവസാനം കുട്ടിയോട് അയാൾ മിണ്ടുന്ന നേരത്ത് മനപൂർവ്വം ഞാനയാളോട് ചങ്ങാത്തം കൂടി ...
അങ്ങിനെ അങ്ങേര്ഒരു പാട് ലോകവി വ ര ങ്ങളും തത്വശാസ്ത്രങ്ങളുടേം കെട്ടങ്ങഴിച്ചു വിട്ടു ..
അറിവിന്റെ എല്ലാ കോണുകളും തനിക്ക് മുന്നിൽ ഒന്നുമല്ല എന്ന ഭാവത്തിൽ ...
( കുടിച്ചാൽ അങ്ങനേം പ്രയോജനങ്ങളുണ്ട്.' ഒരുപാട് അറിവ് കിട്ടാൻ അത് സഹായകമാവൂ ട്ടോ...?)
അറബിക്കടലിന്റെ ഉത്ഭവം ഒബാമയുടെ കുട്ടിക്കാലം
മോഡിയുടെ ഭരണം
റോഹിൻ ക്യൻ ജനത
കേരള ഇസങ്ങൾ
അങ്ങനെ അങ്ങനെ .,,
അയാൾക്ക് അവയുമായുള്ള ബന്ധങ്ങളും...
കാടുകയറി പോവുന്നതിനിടെ ഞാൻ മെല്ലെ വിഷയം മാറ്റി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലേക്ക് കടന്നു.....
ജനറൽ കമ്പാർട്ട്മെന്റിലായതിനാൽ അടുത്തിരിക്കുന്നവരൊക്കെ ഇവിക്കെന്താ വട്ടാണോ എന്ന രീതിയിൽ ഇന്നെ നോക്കുന്നുണ്ടായിരുന്നു....
ഞാനയാളെത്തന്നെ മിഴിച്ച് നോക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ചു വന്നു എന്തിനെയോ ഭയക്കുന്ന പോലെ ...
എന്തായാലും മത്തിന്റെ തല്ല എന്നെ നിക്ക് തോന്നി ...
മെല്ലെ മെലെ അത് ഒരു കണ്ണീരായി രൂപാന്തരം പ്രാപിക്കാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ ...
എല്ലാം വിവരിച്ച് ഉടുമുണ്ട് നേരെയാക്കി ടോയ്ലറ്റിനരികിലേക്ക് നടക്കുമ്പോൾ അറിയാതെ ആ കുഞ്ഞിന്റെ നിഷ്കളങ്ങ മാർന്ന മുഖത്തേക്ക് നോക്കി ...
അവനാ ആഴ്ചപ്പതിപ്പിലെ നിറമുള്ള പ്രതലത്തിൽ കളറിൽ കോറിയിട്ട പൂമ്പാറ്റക്ക് മേലെ എഴുതിയ വരികൾ വായിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു....
"മ... ര ... ണ ... ,മരണ
വ .. ഴി... ക.. ൾ... വഴികൾ
മരണ വഴികൾ"


up
-1
dowm

രചിച്ചത്:സാബി മുഗു
തീയതി:11-11-2015 03:58:25 PM
Added by :Sabi mugu
വീക്ഷണം:262
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :