ചിത്തമാം ഭ്രമം
അലഞ്ഞൊരെൻ വയസും മനസും,
ഉദിച്ചൊരാ നിശയിലലിഞ്ഞും,
കയ്യിൽതടഞ്ഞൊരാ ലഹരിയിൽ കുളിച്ചും,
ആസ്വദിച്ചും മതിമറന്നും
അലഞ്ഞും തേങ്ങിയും
തേടിയും സഖിതൻ കാന്തിയും
മറയും ശോഭയും സൂര്യനും
ഇരുളിൽ പിറുപിറുത്തും പല്ലിറുമ്പിയും,
തനിച്ചാക്കിയൊരാ പെണ്ണിനെ സ്നേഹിച്ചും,
ലാളിച്ച് കൊഞ്ചിച്ചും,
ലഹരിയിൽ പടർന്നുപിടിച്ചും
ആർത്തുചിരിച്ചും,
അവളെ തേടി ലോകം തലമേൽ മറിച്ചും,
ചങ്ങലതൻ താളം കേട്ടും ചിരിച്ചും
ആവർത്തന വിരസതയിലാണ്ട്-
ചുമരിൽ വരഞ്ഞും കോറിയും
മുഖവും മേനിയും തെളിഞ്ഞും
ഇരുളിൽ വെളിച്ചം പടർന്നും
കണ്ടുംചിരിച്ചും കൈക്കൊട്ടിയും
ചങ്ങലകളിൽ താളംപിടിച്ചും
തറയിലും ഭൂമിയിലും
പിന്നെ ആകാശത്തും,
അവളെ തേടിയും ജീവനെ താണ്ടിയും
പതിയെ ഞാനും ലഹരിയും
അലഞ്ഞും അലിഞ്ഞും
അവളിൽ ചേർന്നലിഞ്ഞൊടുങ്ങീടും, പതിയെ....
Not connected : |