സുഹൃത്ത് - മലയാളകവിതകള്‍

സുഹൃത്ത് 

..................................സുഹൃത്ത്...........................................


ഏതോജന്മത്തില്‍ തീര്‍ത്ത -
ബന്ധമാകാം ഞാനും നീയും
ഈജന്മത്തിലനുഭവിക്കും-
സ്നേഹസൌഹൃദത്തിന്‍ സുഖം.

ഏതോജന്മത്തില്‍ നല്‍കാന്‍-
ബാക്കിവെച്ചതാകാമെന്‍-
വിശപ്പിന്നു നീനല്‍കും -
അന്നത്തിന്നമൃതഭോജനം.

ഏതോജന്മത്തില്‍ നീപറായാന്‍-
കൊതിച്ച വാക്കുകളാകാം -
ഇന്നെന്‍റെ ദുഃഖത്തിന്‍-
തീക്ഷ്ണതക്കാശ്വാസവചനം.

ഏതോജന്മത്തില്‍തീര്‍ക്കാത്ത-
ദേഷ്യമാകാം നിന്‍വാക്കിലും നോക്കിലും -
ഞാന്‍ തിരിച്ചറിയുന്ന-
നിന്‍മധുരപ്രതികാരം.

ഏതോജന്മത്തില്‍ കരയാത്തതാകാം-
എന്‍റെ മരണശയ്യയില്‍-
നിന്നെതനിച്ചാക്കി മടങ്ങുംവേളയില്‍-
നിന്‍റെകണ്ണില്‍നിറഞ്ഞ പെരുമഴ.

ഇനിയൊരുജന്മംകൂടി-
ഞാനും നീയും ഈഭൂവില്‍-
സ്നേഹത്തിന്‍ ചിറകുവീശി-
പാറിപറന്നുല്ലസിച്ചീടുമോ.


..............................................................................................
.............................................................................................
.......................ഉണ്ണിവിശ്വനാഥ്...............


up
0
dowm

രചിച്ചത്:ഉണ്ണിവിശ്വനാഥ്
തീയതി:19-11-2015 02:50:35 PM
Added by :UNNIVISWANATH
വീക്ഷണം:249
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me