മദ്യം iii
അറിവിന്റെ ബാലപാഠങ്ങൾ തേടും നാം
അറിഞ്ഞുകൊണ്ട് കുടിച്ചു മരിക്കുന്നു
തേങ്ങലും കണ്ണീരും പാഴ്വാക്കുകളും
താനേ ഗദ്ഗദങ്ങളാകുന്നു പാരിൽ
നുരഞ്ഞു പൊന്തും മദ്യത്തിൽ
നരകൾ പേറും മനസു മരവിക്കും
മൂവന്തിയിൽ ലഹരി ഉണരുമ്പോൾ
മധുരമൊരുനിറം പലവർണ്ണങ്ങളായ് മാറുന്നു
ഒരിറ്റു കണ്ണീർ കണമായ് പാരിൽ
ഒഴുകും ചെറു കുഞ്ഞുങ്ങൾ മാറീടവേ
അഴുക്കു ചാലുകൾ നീന്തിത്തുടിച്ചു
അമൃതിൻ ലഹരിയിൽ ആറാടുന്നീവിധം
ലഹരി ഉണർത്തും കളത്രം ഗൃഹത്തിൽ
ഹരിനാമം ചൊല്ലി കാത്തുകാത്തിരിക്കവേ
ലഹരിക്കായ് നീന്തി മരിക്കുന്നു
ഹരിത ഭുമിയിലെ പാഴ്ജെന്മങ്ങൾ
നേടിയോരർത്ഥമെല്ലാം തീരുമ്പോൾ
തേടുമൊരു ജീവിതത്തിന്നർത്ഥം
തളരും മനസ്സിൽ നുരയും വികാരത്തിൽ
ചേതനയിലെ വിങ്ങൽ മറക്കാം
മദ്യം തരും നവ്യാനുഭൂതിയിൽ
കിരാതങ്ങളാം ഓർമ്മകൾ മറക്കാം
ഉറക്കം തൂങ്ങും മദ്യ ലഹരിയിൽ
തലമുറകൾ വളരുന്നു നിത്യ രോഗിയായ്
മുവന്തിയിൽ വിധി മാറ്റി എഴുതാനാവാതെ
മർത്യന്റെ ജീവിതമൊടുങ്ങുന്നു രണ്ടഗ്രം കാണാതെ
Not connected : |