അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ - സിനിമാഗാനങ്ങള്‍

അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ 

അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ
എന്ത് പരിഭവം മെല്ലെ ഓതി വന്നുവോ
കല്‍വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ
എന്ത് നല്‍കുവാന്‍ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൌന ചുംബനങ്ങളും
പങ്കു വക്കുവാന്‍ ഓടി വന്നതാണ് ഞാന്‍
രാഗചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍
ഗോപകന്യയായ്‌ ഓടി വന്നതാണ് ഞാന്‍
(അമ്പലപുഴെ

അഗ്നിസാക്ഷിയായ് ഇലതാലി ചാര്‍ത്തിയെന്‍
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയില്‍ ഞാന്‍ മൂടി നില്‍ക്കവേ
ആദ്യഭിലാഷം സഫലമാകും
നാലാളറിയെ കൈ പിടിക്കും
തിരുനാടകശാലയില്‍ ചേര്ന്നു നില്ക്കും (2
യമുനാ നദിയായ് കുളിരലയിളകും നിനവില്‍
(അമ്പലപുഴെ

ഈറനോടെ എന്നും കൈ വണങ്ങുമെന്‍
നിര്‍മ്മാല്യ പുണ്യം പകര്‍ന്നു തരാം
ഏറെ ജന്മമായ്‌ ഞാന്‍ നോമ്പ് നോല്‍ക്കുമെന്‍
കൈവല്യമെല്ലാം കാഴ്ച വയ്ക്കാം
വേളീ പെണ്ണായ്‌ നീ വരുമ്പോള്‍
നല്ലോല കുടയില്‍ ഞാന്‍ കൂട്ട് നില്‍ക്കാം (2
തുളസീ ദളമായ്‌ തിരുമലരടികളില്‍ വീണെന്‍
(അമ്പലപുഴെ )


ചിത്രം : അദ്വൈതം (Adwaitham)
Year : 1992
Direction : പ്രിയദര്‍ശന്‍
ആലാപനം : എം ജി ശ്രീകുമാര്‍, ചിത്ര
രാഗം : Sankarabharanam ( ശങ്കരാഭരണം )


up
0
dowm

രചിച്ചത്:
തീയതി:27-12-2010 06:29:22 PM
Added by :prakash
വീക്ഷണം:987
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :