എന്റെ എല്ലാമെല്ലാം അല്ലേ - സിനിമാഗാനങ്ങള്‍

എന്റെ എല്ലാമെല്ലാം അല്ലേ 


എന്റെ എല്ലാമെല്ലാം അല്ലേ..
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ
പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ
ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..
(എന്റെ..)
കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമുത്തേ
പിണങ്ങാനെന്താണെന്താണു
ഹോയ് ഹോയ് ഹോയ് ഹോയ്..
മിനുങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്
(എന്റെ എല്ലാമെല്ലാം..)

മിന്നാമിന്നും തൂലാമിന്നല്‍ മിന്നാരം ഞാന്‍ കോര്‍ക്കാം..
വിയർത്തിരിക്കുമ്പം വീശിത്തണുക്കാന്‍
മേഘവിശറിയും തീര്‍ക്കാം..
മൂന്നാറിലെ മൂവന്തിയില്‍ മുത്താരമായ് മാറാം..
മുല്ലനിലാവത്ത് മിന്നുമരുവിയാല്‍
മുത്തരഞ്ഞാണം തീര്‍ക്കാം..
നിന്നോടു മിണ്ടില്ല ഞാന്‍
നിന്നോടു കൂട്ടില്ല ഞാന്‍.. (നിന്നോടു..)
കരളിലെ കള്ളലെ നീയല്ലേ..
പിണങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്..
(എന്റെ എല്ലാമെല്ലാം..)

ഇല്ലാവെയില്‍ ചില്ലാടയാല്‍ പൊന്മാറിടം മൂടാം..
മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ
വെറ്റിലചെല്ലം തേടാം..
കാണാകോണില്‍ കത്താന്‍ നില്‍ക്കും
കാര്‍ത്തികതാരം വാരാം..
കാതില്‍ മിനുങ്ങും കമ്മലിനുള്ളിലെ
കല്ലു പതിക്കാന്‍ പോരാം..
നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍..
നിന്‍ ചുണ്ടില്‍ മുത്തില്ല ഞാന്‍.. (നിന്‍..)
കനവിലെ കള്ളന്‍ ഞാനല്ലേ..
(എന്റെ എല്ലാമെല്ലാം.)


ചിത്രം : മീശ മാധവന്‍ (2002)
സംഗീതം : വിദ്യാസാഗര്‍
രചന : ഗിരീഷ്‌ പുത്തഞ്ചേരി
ഗായകന്‍ : കെ ജെ യേശുദാസ്‌, സുജാത


up
0
dowm

രചിച്ചത്:ഗിരീഷ്‌ പുത്തഞ്ചേരി
തീയതി:27-12-2010 06:43:31 PM
Added by :prakash
വീക്ഷണം:406
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :