ഞാനെന്ന സ്വാര്‍ത്ഥത - പ്രണയകവിതകള്‍

ഞാനെന്ന സ്വാര്‍ത്ഥത 

ഉപാധികള്‍ വെക്കാതെ
ഇത്തിരി സ്നേഹം.
ആശ്വസിപ്പിക്കാന്‍
ഒരു ചുമല്‍ത്താങ്ങ്.
വാക്കുകള്‍ മുറിക്കാതെ
ഒരു കേള്‍വിത്തുണ്ട്.
കൂടെയുണ്ടല്ലോയെന്ന
കണ്ണു കാണിക്കല്‍.
മിണ്ടിപ്പറയാന്‍
ഇത്തിരി നേരം.
ഒറ്റപ്പെട്ടവന്റെ
ആകാശം വീഴ്ത്തുന്ന
കണ്ണുനീര്‍ തുള്ളികളില്‍
ഉള്ളു പൊള്ളാതിരിക്കാന്‍
ഒരു കുടത്തണല്‍.
ഞാനെന്ന സ്വാര്‍ത്ഥതക്ക്
നീയെന്ത് പേരിടുമോ.


up
0
dowm

രചിച്ചത്:ഇഖ്ബാൽ വെളിയങ്കോട്, ദമ്മാം
തീയതി:29-11-2015 10:41:05 PM
Added by :Iqbal Veliankode
വീക്ഷണം:354
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me