*****ഓർമ്മയിലെ കുട്ടിക്കാലം***** - മലയാളകവിതകള്‍

*****ഓർമ്മയിലെ കുട്ടിക്കാലം***** 

*****ഓര്‍മ്മയിലെകുട്ടിക്കാലം *****
*******************************:

ആവണിപാടത്ത് ഓടികളിക്കുന്ന-
കുഞ്ഞിന്‍റെയോര്‍മ്മയാണെന്‍ മനസ്സില്‍
ബാല്യത്തിന്‍ കുശ്രുതിയും ശാഠ്യവുമൊക്കെയായ്
കഴിഞ്ഞൊരുകാലത്തെ ഓര്‍ക്കുന്നുഞാന്‍
പാടവരമ്പിലൂടന്നു നടക്കവേ
അച്ചന്‍റെ കൈവിരല്‍തുമ്പുപിടിച്ചിട്ടു -
കൊഞ്ചുന്നരീതിയിലോതിഞാന്‍
അച്ചാ ഒരിക്കല്‍ഞാന്‍ വളരുമീപനയോളം
ആരെയുംവെല്ലുന്ന ശക്തിയോടെ
പിന്നെഞ്ഞാന്‍ പാടത്തിലോടികളിച്ചതും
പുഴയിലെവെള്ളത്തില്‍നീന്തിതുടിച്ചതും
ഇന്നലെയെന്നോണം ഓര്‍ക്കുന്നുഞാന്‍
പണ്ടുള്ളതൊന്നുമേ ശേഷിക്കുന്നില്ലിപ്പോള്‍
അതിനെല്ലാം ഞാനൊരുമൂകസാക്ഷി
പണ്ടുള്ളപാടവും,തോപ്പു കുളങ്ങളും
മണ്ണടിഞ്ഞോര്‍മ്മയായ് ശേഷിക്കുന്നു
ഇന്നിതാകാണുന്നു ആകാശംമുട്ടവെ
ഫ്ലാറ്റുകള്‍,ടവറുകള്‍,ഫാക്ടറികള്‍
ഇനിയുള്ളകാലത്തില്‍ നഗരങ്ങള്‍മാത്രമായ്-
തീര്‍ന്നിടും നമ്മുടെകേരളവും
ഒരുനീണ്ടകവിതയും കഥയുമായ്‌മാറുന്നു
പണ്ടുള്ളഗ്രാമവും വയലുമെല്ലാം
ഇപ്പോളശേഷവും താല്പര്യമില്ലാര്‍ക്കും
പണ്ടുള്ള നാടിന്‍റെ ചാരുതയില്‍
ആഹരിതമനോഹര ചാരുതയില്‍ .**********************************************************
*********************************************************** ( (ഗ്രാമമാണ് നമ്മുടെ നന്മ അതുമാത്രം ഓര്‍ക്കുകകൂട്ടുകാരെ)****************************************************
********ഉണ്ണിവിശ്വനാഥ്********


up
0
dowm

രചിച്ചത്:ഉണ്ണിവിശ്വനാഥ്
തീയതി:02-12-2015 07:19:32 AM
Added by :UNNIVISWANATH
വീക്ഷണം:337
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me