പാസഞ്ചർ - തത്ത്വചിന്തകവിതകള്‍

പാസഞ്ചർ 

മുജെ ഹിന്ദുസ്ഥാനി
എന്നവസാനിക്കുന്ന ഹിന്ദി ഗാനത്തിന്
മുസൈക്കു കൊണ്ട് താളം പിടിച്ച്
അവളെൻ്റെ നേരെ കൈനീട്ടി..
"വിശപ്പിൻ്റെ എല്ലാ പ്രകമ്പനവും
ഉൾക്കൊള്ളിച്ചുകൊണ്ട് "
പരതലുകൾക്കൊടുവിൽ കുറച്ച്
ചില്ലറത്തുട്ടുകൾ ഞാനവൾക്ക് നൽകി.
"അവൾ അതുകൊണ്ടും താളം പിടിച്ചു"...
വീണ്ടും അതേ ഹിന്ദി ഗാനം
ആവർത്തിക്കുമ്പോൾ,
അവളുടെ മുഴുവൻ ചില്ലറക്കിലുക്കങ്ങൾക്ക്
എൻ്റെ പാഴ്ച്ചെലവുകളുടെ അത്ര പോലും ഒച്ചയുണ്ടായിരുന്നില്ല!!


up
0
dowm

രചിച്ചത്:ശ്യാം
തീയതി:01-12-2015 10:05:46 PM
Added by :Shyam ck
വീക്ഷണം:331
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :