സന്ധ്യാചിത്രം - മലയാളകവിതകള്‍

സന്ധ്യാചിത്രം 

********************

ആളൊഴിഞ്ഞു കാവൊഴിഞ്ഞു
ആലിലകള്‍കാറ്റിലാടിതെളിഞ്ഞു

പൂനിലാവൊറ്റുന്നസന്ധ്യയെത്തി
കാറ്റിന്‍റെയാരവം ഓടിയെത്തി

അണയുവാന്‍വെമ്പുന്ന ഓട്ടുവിളക്കുകള്‍
കാറ്റിന്‍റെതാളത്തിനൊത്തുതുള്ളി

പക്ഷികളവരുടെ കൂട്ടിലെത്തി
നാഗങ്ങളിരതേടി വെളിയിലെത്തി

നത്തുകളുച്ചത്തില്‍ ശബ്ദിക്കവേ
നരിയുടെതേങ്ങലും കേള്‍ക്കുകയായ്

കാവിലെ ൈദവങ്ങള്‍ പുറത്തിറങ്ങി
ശാന്തമാംസന്ധ്യയെ ആസ്വദിച്ചു

കാവിന്‍കുളത്തിലെതെളിനീരിനോ
ചന്ദ്രന്‍റെശോഭയില്‍വെണ്‍മ്മയേറി

നീരാട്ടിനെത്തിയ ൈദവങ്ങളോ
ഈഭംഗികളിലാനന്ദചിത്തരായി

എന്‍മനസിലുറങ്ങുന്ന ഗ്രാമാന്തരീക്ഷത്തിന്‍
ചിത്തമായുള്ളോരു സന്ധ്യാചിത്രം ******


************ഉണ്ണിവിശ്വനാഥ്‌**************


up
0
dowm

രചിച്ചത്:ഉണ്ണിവിശ്വനാഥ്
തീയതി:04-12-2015 08:37:47 AM
Added by :UNNIVISWANATH
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :