"തിരമാലയിൽ എഴുതിയ അവളുടെ മുഖം"
****"തിരമാലയിൽ എഴുതിയ അവളുടെ മുഖം"****
ആർത്തിരമ്പിയ തിരകളെ നോക്കി ഞാൻ ഇരുന്നു
പാദങ്ങളെ തഴുകിയ ഇളം തെന്നലിൽ നിന്നും ഞാൻ അറിഞ്ഞു അവളുടെ ഗന്ധം
കത്തിയമർന്ന ചിതക്കരുകിൽ നിശ്ചലമായ എന്റെ മനസിൽ ഓർമകൾ ക്രൂരമായ തിരകളെ പോലെ അലയടിച്ചു.
ഒടുവിൽ ഞാൻ അറിഞ്ഞു ഓർമകൾക്ക് മരണമില്ല
മെല്ലെ മയങ്ങുകയായ് ഓർമകൾ അലയടിച്ച മനസുമായ് ഞാൻ ആ മണൽപരപ്പിൽ തളർന്നുവീണു
എങ്ങും നിശബദത കവിളിണകളെ തഴുകിയെത്തിയ തിരകൾ എന്നെ ബോധ മനസ്സിൽ കെണ്ടെത്തിച്ചു
നനഞ്ഞ മിഴികളിൽ ഞാൻ മറച്ചുവെച്ച അവളുടെ മുഖം ഞാൻ ആ മണലാരണ്യത്തിൽ വരച്ചു.
ക്രൂരമായി ആർത്തുല്ലസിച്ച് എത്തിയ തിരമാലകൾ ആ ഓർമകളും മായ്ച്ച് യാത്രയായ്
കൂടെ ഏന്റെ മനസ്സും
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|